Indian Students Migration : അമേരിക്ക... അമേരിക്ക...! ഇന്ത്യൻ വിദ്യാർഥികളുടെ പാലായനം എക്കാലത്തെയും റെക്കോർഡ് നിരക്കിൽ

Indian Students Migration to US Rate : കഴിഞ്ഞ അക്കാദമിക വർഷത്തെ അപേക്ഷിച്ച് വിദേശപഠനത്തിനായി യുഎസിൽ എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഇപ്രാവിശ്യം എണ്ണം 35 ശതമാനമാണ് ഉയർന്നത്  

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 11:09 AM IST
  • കഴിഞ്ഞ വർഷം ഈ നിരക്ക് രണ്ട് ലക്ഷത്തിൽ താഴെയായിരുന്നു.
  • ബിരുദാനന്തര ബിരുദ പഠനത്തിനായിട്ടുള്ള വിദ്യാർഥികളുടെ കണക്കിലാണ് ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്
  • 2009-2010ലെ അക്കാദമിക വർഷത്തിലാണ് യുഎസിലെ വിദേശ വിദ്യാർഥികളുടെ കണക്കിൽ ഇന്ത്യ ചൈനയെ മറികടന്നത്.
Indian Students Migration : അമേരിക്ക... അമേരിക്ക...! ഇന്ത്യൻ വിദ്യാർഥികളുടെ പാലായനം എക്കാലത്തെയും റെക്കോർഡ് നിരക്കിൽ

ന്യൂ ഡൽഹി : വിദേശപഠനത്തിനായി അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം എക്കാലത്തെയും റെക്കോർഡ് നിരക്കിൽ. കഴിഞ്ഞ മൂന്ന് അക്കാദമിക വർഷങ്ങളായി ഈ നിരക്കിൽ വർധന തുടരുകയായിരുന്നു. ഓപ്പൺ ഡോർസ് റിപ്പോർട്ട് (ഒഡിആർ) പ്രകാരം യുഎസിലേക്ക് പാലായനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കണക്ക് കഴിഞ്ഞ വർഷത്തെക്കാൾ 35 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022-23 അക്കാദമിക വർഷത്തിൽ 2,68,923 ഇന്ത്യൻ വിദ്യാർഥികളാണ് ഉപരിപഠനത്തിനായി യുഎസ് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഈ നിരക്ക് രണ്ട് ലക്ഷത്തിൽ താഴെയായിരുന്നു.

അമേരിക്കയിലെ വിവിധ കോളേജുകളിലായി ഏകദേശം ഒരു കോടിയോളെം വിദേശ വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 25 ശതമാനവും ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർഥികളാണ്. അന്തരാഷ്ട്ര വിദ്യാഭ്യാസ വാരത്തിനോട് അനുബന്ധിച്ച് ഓപ്പൺ ഡോർ റിപ്പോർട്ട് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. 2009-2010ലെ അക്കാദമിക വർഷത്തിലാണ് യുഎസിലെ വിദേശ വിദ്യാർഥികളുടെ കണക്കിൽ ഇന്ത്യ ചൈനയെ മറികടന്നത്.

ALSO READ : ISRO Jobs: ഐഎസ്ആർഒയിൽ ഡ്രൈവറാകാം; 63,200 രൂപ വരെ ശമ്പളം

ബിരുദാനന്തര ബിരുദ പഠനത്തിനായിട്ടുള്ള വിദ്യാർഥികളുടെ കണക്കിലാണ് ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 63 ശതമാനം വർധനവാണ് പിജി പഠനത്തിനായി അമേരിക്ക തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ കണക്കിൽ ഉണ്ടായിരിക്കുന്നത്. ഡിഗ്രി പഠനത്തിനായി യുഎസിലേക്ക് വിദ്യാർഥികളുടെ കണക്കിൽ 16 ശതമാനം ഉയർന്നിട്ടുണ്ട്. വർക്ക് വിസ ലക്ഷ്യവെച്ചുകൊണ്ടുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിനായിട്ടുള്ള (ഒപിടി) ഇന്ത്യൻ വിദ്യാർഥികളുടെ കണക്കിലും നേരിയ വർധനവുണ്ടായിട്ടുണ്ട്.

ഈ കഴിഞ്ഞ ജൂൺ-ഓഗസ്റ്റ് മാസത്തിൽ സ്റ്റുഡന്റെ വിസയിൽ നൽകിയ കണക്കിൽ ഗണ്യമായ വർധനവ് യുഎസ് എംബസിയും ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു, എഫ്, എം, ജെ വിഭാഗങ്ങളി.ൽ നിന്നായി  95,269 സ്റ്റുഡന്റ് വിസകൾക്കാണ് യുഎസ് അംഗീകാരം നൽകിയത്. ഇത് 2022ലെ കണക്കിന് അപേക്ഷിച്ച് 18 ശതമാനം വർധനവാണ് ഉണ്ടായിരുന്നത്. ഉപരിപഠനത്തിനായി അമേരിക്ക തിരഞ്ഞെടുക്കന്ന വിദ്യാർഥികളുടെ സഹായത്തിനായി യുഎസ് ഇന്ത്യയിലെ ആറ് നിർദേശ കേന്ദ്രങ്ങൾവ തുറന്നിട്ടുണ്ട്. ന്യൂ ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് രണ്ടിടത്ത് എന്നിങ്ങിനെയാണ്. കൂടാതെ ഓൺലൈൻ സേവനങ്ങളും യുഎസ് എംബസി നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News