ISRO Jobs: ഐഎസ്ആർഒയിൽ ഡ്രൈവറാകാം; 63,200 രൂപ വരെ ശമ്പളം

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഔദ്യോഗിക വെബ്സൈറ്റ് vssc.gov.in സന്ദർശിച്ച് നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 01:12 PM IST
  • തിരഞ്ഞെടുക്കപ്പെട്ടാൽ 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളം
  • നവംബർ 13 മുതൽ രജിസ്ട്രേഷൻ വിൻഡോ തുറക്കും
  • നിങ്ങൾക്ക് ഒരു സാധുവായ എൽവിഡി ലൈസൻസ് ഉണ്ടായിരിക്കണം.
ISRO Jobs: ഐഎസ്ആർഒയിൽ ഡ്രൈവറാകാം; 63,200 രൂപ വരെ ശമ്പളം

ISRO-യിൽ ജോലി ചെയ്യുക എന്നതാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. വിവിധ തസ്തികളിലെ ഒഴിവുകൾ സംബന്ധിച്ച് ഐഎസ്ആർഒ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡ്രൈവർ തസ്തികകളാണ് ഇതിലുള്ളത്. അപേക്ഷിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് vssc.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

ഇവ പ്രധാനപ്പെട്ട തീയതികൾ

നവംബർ 13 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 27 ആണ്.

ഏതൊക്കെ തസ്തികകളിലാണ് നിയമനം

ആകെ 18 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഇതിൽ 9 ഡ്രൈവർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-ബി എന്നീ തസ്തികകളിലേക്കാണ് ഈ തസ്തികകൾ.

എത്ര ശമ്പളം ലഭിക്കും?

ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും.

ആർക്കൊക്കെ ഇതിന് അപേക്ഷിക്കാം

നിങ്ങൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കണമെങ്കിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നോ ബോർഡിൽ നിന്നോ എസ്എസ്എൽസി/എസ്എസ്‌സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഇതോടൊപ്പം, നിങ്ങൾക്ക് ഒരു സാധുവായ എൽവിഡി ലൈസൻസ് ഉണ്ടായിരിക്കണം. ഇതോടൊപ്പം ഡ്രൈവർക്ക് മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

1.ISRO VSSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിൽ  ISRO VSSC റിക്രൂട്ട്മെന്റ് 2023 ക്ലിക്ക് ചെയ്യുക
3. മൊബൈൽ നമ്പറും ഇമെയിലും നൽകി രജിസ്റ്റർ ചെയ്യുക.
4. വിവരങ്ങൾ നൽകി രജിസ്റ്റ്ർ ചെയ്യുകട
5. രേഖകൾ അപ്‌ലോഡ് ചെയ്യുക.
6. പേയ്മെന്റ് നടത്തിയ ശേഷം സബ്മിറ്റ് ചെയ്യാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News