മാതൃഭാഷയില്‍ സംസാരിക്കുവാനുള്ള ആഹ്വാനവുമായി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

Last Updated : Sep 19, 2017, 06:55 PM IST
മാതൃഭാഷയില്‍ സംസാരിക്കുവാനുള്ള ആഹ്വാനവുമായി ഉപരാഷ്‌ട്രപതി വെങ്കയ്യ   നായിഡു

'അമ്മ' 'അമ്മി' ഈ ശബ്ദങ്ങള്‍ ഹൃദയത്തില്‍ നിന്നു വരുന്നുവെന്നും മമ്മി ചുണ്ടില്‍നിന്നു വരുന്നു എന്നും തന്‍റെ ഒരു പ്രസംഗത്തില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. അതോടൊപ്പം തങ്ങളുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. 

ഡല്‍ഹിയില്‍ സംഗീത ഇതിഹാസം എം. എസ്. സുബ്ബലക്ഷ്മിയുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സുബ്ബലക്ഷ്മിയുടെ സംഗീതത്തില്‍ ഒരു ദൈവീക ചൈതന്യം പ്രകടമായിരുന്നു. അവരുടെ സംഗീതം അനശ്വരമാണെന്നും ഇന്ത്യയിലെ ആളുകള്‍ക്ക് അവരുടെ സംഗീതം എന്നും ഒരു പ്രചോദനം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സംഗീത ഇതിഹാസം എം. എസ്. സുബ്ബലക്ഷ്മിയുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് 100 രൂപയുടെ നാണയം അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു.

Trending News