Sabarimala Mandalakalam: നാളെ മുതൽ മണ്ഡലകാലം തുടങ്ങുകയാണ്. ഇനി അങ്ങോട്ട് മകര വിളക്ക് വരെ ശബരിമല തീർത്ഥാടനത്തിന്റെ തിരക്കേറിയ നാളുകളാണ്
Special Trains For Sabarimala Devottees: ശബരിമല തീർത്ഥാടകർക്കായി ഒരു അടിപൊളി സന്തോഷ വാർത്ത
നാളെ മുതൽ മണ്ഡലകാലം തുടങ്ങുകയാണ്. ഇനി അങ്ങോട്ട് മകര വിളക്ക് വരെ ശബരിമല തീർത്ഥാടനത്തിന്റെ തിരക്കേറിയ നാളുകളാണ് വരാൻ പോകുന്നത്.
ഇപ്പോഴിതാ ശബരിമല തീർത്ഥാടകർക്കായി ഒരു അടിപൊളി സന്തോഷ വാർത്ത വന്നിരിക്കുകയാണ്.
അതായത് ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുകയാണ്.
ഇതര സംസ്ഥാനത്ത് നിന്നുൾപ്പെടെ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത് എന്നത് ശ്രദ്ധേയം.
കൂടുതൽ സർവീസുകളും അനുവദിച്ചിരിക്കുന്നത് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ തിരക്ക് പരിഗണിച്ചാണ്.
ശബരിമലയിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ദർശനത്തിനെത്തുന്നത് പതിവാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഈ സ്പെഷ്യൽ സർവീസുകൾ വളരെയധികം ഉപയോഗപ്രദമാകും.
ഭക്തർക്ക് മണ്ഡലകാലത്തുള്ള കേന്ദ്ര സർക്കാരിന്റെ സമ്മാനമാണ് ഈ സ്പെഷ്യൽ ട്രെയിനുകൾ. കൂടുതൽ സ്റ്റോപ്പുകളും ദക്ഷിണ റെയിൽവേ അനുവദിച്ചിട്ടുണ്ട്.
നിലവിൽ ഏഴ് ട്രെയിനുകളാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. കൂടുതൽ സർവീസുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് ആശ്വാസം നൽകുന്നതാണ്.
നാളെ മുതലാണ് മണ്ഡലകാലം തുടങ്ങുന്നതെങ്കിലും സ്‌പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ അനുവദിച്ചിട്ടുണ്ട്. ഈ സർവ്വീസുകൾ ജനുവരി 20 വരെ തുടരും
ട്രെയിനുകൾക്ക് പുറമേ ശബരിമല തീർത്ഥാടകർക്കായി കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ സ്‌റ്റേഷനുകളിൽ വിപുലമായ ഒരുക്കങ്ങലും റെയിൽവേ ഒരുക്കിയിട്ടുണ്ട്.