CAR T-cell therapy: ആദ്യ ക്യാൻസർ ജീൻതെറാപ്പി ചികിത്സാപദ്ധതി രാഷ്ട്രപതി രാജ്യത്തിന് സമർപ്പിച്ചു

CAR T-cell Therapy For Cancer Treatment: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയും ടാറ്റ മെമ്മോറിയൽ സെൻ്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ജീൻ അധിഷ്‌ഠിത തെറാപ്പി രാഷ്രപതി രാജ്യത്തിന് സമർപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 12:29 PM IST
  • ആദ്യ ക്യാൻസർ ജീൻതെറാപ്പി ചികിത്സാപദ്ധതി രാഷ്ട്രപതി രാജ്യത്തിന് സമർപ്പിച്ചു
  • കഴിഞ്ഞ ദിവസം ബോംബെ ഐഐടിയിൽ നടന്ന ചടങ്ങിലാണ് രാഷ്‌ട്രപതി ഈ ചികിത്സാ പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്
CAR T-cell therapy: ആദ്യ ക്യാൻസർ ജീൻതെറാപ്പി ചികിത്സാപദ്ധതി രാഷ്ട്രപതി രാജ്യത്തിന് സമർപ്പിച്ചു

മുംബൈ: ക്യാൻസർ കോശങ്ങളെ ആക്രമിക്കാൻ രോഗിയുടെ ടി സെല്ലുകളെ സജ്ജമാക്കുന്ന രാജ്യത്തെ ആദ്യ അർബുദ ജീൻതെറാപ്പി ചികിത്സാ പദ്ധതി രാജ്യത്തിന് സമർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ ദിവസം ബോംബെ ഐഐടിയിൽ നടന്ന ചടങ്ങിലാണ് രാഷ്‌ട്രപതി ഈ ചികിത്സാ പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്.  

Also Read: ദീപാവലിക്ക് കിട്ടാത്ത ബസ് ടിക്കറ്റ്, പകരം ഇന്ത്യയിലെ നമ്പർ വൺ ടിക്കറ്റിങ്ങ് ആപ്പ്; റെഡ് ബസിൻറെ പ്രതികാര കഥ

അർബുദത്തിനെതിരായ പോരാട്ടത്തിൽ മനുഷ്യരാശിക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഒന്നാണിതെന്ന് ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു. ടി സെല്ലുകൾ മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൽ നിർണ്ണായക സ്ഥാനമുള്ള ശ്വേത രക്താണുക്കളാണ്.  ഈ ചികിത്സാ രീതിയിലൂടെ അർബുദ രോഗം ബാധിച്ച കോശങ്ങളെ ആക്രമിക്കാൻ ടി സെല്ലുകളെ പ്രാപ്തമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.  ഇത് ഐഐടി ബോംബെയും ടാറ്റ മെമ്മോറിയൽ സെൻ്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ജീൻ അധിഷ്‌ഠിത തെറാപ്പിയാണ്. ഈ ചികിത്സയിലൂടെ വിവിധ തരം അർബുദങ്ങൾ ഭേദമാക്കാൻ സഹായിക്കും. 

Also Read: Shocking: പീഡനത്തിന് ഇരയായ യുവതിയോട് വസ്ത്രം നീക്കി മുറിവുകൾ കാണിക്കാൻ ആവശ്യപ്പെട്ട് രാജസ്ഥാൻ മജിസ്‌ട്രേറ്റ്

'CAR-T സെൽ തെറാപ്പി' എന്ന് പേരിട്ടിരിക്കുന്ന ഈ തെറാപ്പി ഇന്ത്യയിലെ ആദ്യത്തെ ജീൻതെറാപ്പിയുടെ തുടക്കമാണെന്നും ഇത് അർബുദത്തിനെതിരായ പോരാട്ടത്തിലെ ഒരു പ്രധാന വഴിത്തിരിവാണെന്നും. ക്യാൻസറിന് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനാവുമെന്നത് അർബുദ രോഗബാധിതർക്ക് പുതിയ പ്രതീക്ഷ നൽകുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News