ഇതൊരു പ്രതികാരത്തിന്റെ കഥയാണ്, പ്രതികാരമെന്നാൽ മധുര പ്രതികാരം. വർഷം 2006, ഫണീന്ദ്ര സാമ എന്നൊരു യുവ ഐടി എഞ്ചിനിയർ ദീപാവലി അവധിക്കായി ബെംഗളൂരുവിൽ നിന്നും തന്റെ നാട്ടിലേക്ക് പോവാൻ തയ്യാറെടുക്കുകയായിരുന്നു. തിരക്കുകളുണ്ടായിരുന്നതിനാൽ ബസ് തന്നെയായിരുന്നു ഏറ്റവും അവസാന ആശ്രയം.
തിരക്കിട്ട് ടിക്കറ്റ് കിട്ടുമോ? എന്ന് നോക്കിയെങ്കിലും അവസാന സമയത്തെ തിരക്കിൽ ടിക്കറ്റെല്ലാം തന്നെ വിറ്റു പോയിരുന്നു. നിരാശനായി കോറമംഗലയിലെ തന്റെ ഫ്ലാറ്റിൽ ഇരിക്കുമ്പോഴാണ് ഫണീന്ദ്രയക്ക് അങ്ങനെയൊരു ആശയം തോന്നിയത്. ബസ് ടിക്കറ്റുകളുടെ ബുക്കിങ്ങിനായൊരു ഏകീകൃത പ്ലാറ്റ്ഫോം. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാനാവണം.
ALSO READ: Rupee Vs Dollar: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ കൂടി, ഇന്നത്തെ നിരക്ക് അറിയാം
സംഭവം എന്തായാലും ബിറ്റ്സ് പിലാനിയിലെ തന്റെ സുഹൃത്തുക്കളായ ചരൺ പത്മരാജു, സുധാകർ പശുപുനൂരി എന്നിവരോടും ഫണീന്ദ്ര പങ്കു വെച്ചു, അവർക്കും തങ്ങളുടെ ആശയം ഇഷ്ടപ്പെട്ടു. എങ്കിലും തുടക്കം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നു. തങ്ങളുടെ ഐഡിയയുമായി മടിവാളയിലെയും കലാശിപാളയത്തെയും ചില ബസ് ഓപ്പറേറ്റർമാരെ ഇവർ സമീപിച്ചെങ്കിലും ആശങ്കകളുടെ ഒരു ലിസ്റ്റാണ് എല്ലാവരും മുന്നോട്ട് വെച്ചത്.
വൈദ്യുതി പോയാൽ എന്തു ചെയ്യും, കമ്പ്യൂട്ടറിൽ വൈറസ് കേറില്ലേ? തുടങ്ങി നിരവധി പ്രശ്നങ്ങളാണ് അക്കാലത്ത് ബസ് ഓപ്പറേറ്റർമാർ പങ്കുവെച്ചത്. ഒടുവിൽ രാജേഷ് ട്രാവൽസ് , ജബ്ബാർ ട്രാവൽസ് എന്നിങ്ങനെ രണ്ട് ഓപ്പറേറ്റർമാർ കുറച്ച് ബാക്ക് സീറ്റുകൾ നൽകാം എന്ന് സമ്മതിച്ചു. ഇതോടെ റെഡ് ബസിന്റെ ഉദ്യമത്തിന് തുടക്കമാവുകയായി. ആദ്യ ഘട്ടത്തിൽ ജോലി ഒഴിവുള്ള സമയങ്ങളിലും ലഞ്ച് ബ്രേക്കിനും പുറത്തിറങ്ങി സ്വയം ടിക്കറ്റുകൾ വിൽക്കുകയാണ് മൂന്ന് പേരും ചെയ്തത്. ആദ്യ ഘട്ടത്തിലെ അഞ്ച് ടിക്കറ്റുകൾ അങ്ങിനെ വിറ്റു പോയി.
തിരുപ്പതിക്ക് പോവാൻ ടിക്കറ്റ് ബുക്ക് ചെയ്ത ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയായിരുന്നു ആദ്യ കസ്റ്റമർ. ആദ്യ കസ്റ്റമറിനെ കാണുമ്പോൾ ജീവനക്കാർക്ക് സംശയം തോന്നുമോ? ഇലക്ട്രോണിക് പ്രിന്റഡ് ടിക്കറ്റുകൾ ആദ്യം കണ്ടാൽ അവർക്ക് മനസ്സിലാക്കാൻ കഴിയുമോ ? എന്നീ സംശയങ്ങൾ കൂടി അപ്പോൾ ഉയർന്നു. എന്തായാലും തങ്ങളുടെ ആദ്യ കസ്റ്റമറിനെ യാത്രയാക്കാൻ മൂന്ന് പേരും സ്റ്റാൻഡിൽ എത്തി. അടുത്ത മൂന്ന് വർഷത്തിൽ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ സോഫ്റ്റ്വെയർ കൂടി വന്നതോടെ കാര്യങ്ങൾ എളുപ്പമായി.
ലോകത്തിലെ പ്രമുഖ കമ്പനികളിൽ നിന്നായി ഫണ്ടിങ്ങും റെഡ് ബസിന് എത്തിയതോടെ ജോലികൾ സുഗമമായി. സിംഗപ്പൂരും മലേഷ്യയിലും തങ്ങളുടെ ഓപ്പറേഷൻസ് റെഡ് ബസ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 300 ഓപ്പറേറ്റർമാരെത്തിയ സ്ഥലത്ത് ഇന്ന് 500-ലധികം ഓപ്പറേറ്റർമാരും, 5000-ൽ അധികം റൂട്ടുകളുമുണ്ട്.
സർക്കാർ ഏജൻസികളും റെഡ് ബസിനോട് സഹകരിക്കാൻ തുടങ്ങിയതോടെ പിന്നെയും ആളുകളെത്തി കൊണ്ടിരുന്നു. 2013 ജൂണിൽ, റെഡ്ബസ് തങ്ങളുടെ കമ്പനി വിൽക്കുന്നതായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ മാധ്യമ ഭീമനായ നാസ്പേഴ്സുമായി (ഗോ ബിബോ ഡോട്ട്.കോം) നടത്തിയ ആ കൈമാറ്റം ഏകദേശം 790 കോടി രൂപയ്ക്കായിരുന്നു. അങ്ങിനെ കുറഞ്ഞ കാലം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച 50 സ്റ്റാർട്ടപ്പുകളിൽ ഇടം നേടിയ റെഡ് ബസ് കച്ചവടം ചെയ്തു.
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, ഡൽഹി തുടങ്ങി ഇന്ത്യയുടെ എല്ലാ മെട്രോ സിറ്റികളിലും, ഐടി, ബിസിനസ് ഹബ്ബുകളിലും റെഡ് ബസ് വലിയ ആശ്വാസം കൂടിയായിരുന്നു. അന്ന് റെഡ്ബസ് ഉയർത്തിയ വിപ്ലവത്തെ വെല്ലാൻ പിന്നീട് വന്ന പല കമ്പനികൾക്കും ആയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.