പ്രചോദനമേകും പ്രധാനമന്ത്രിയുടെ വ്യായാമം

പ്രധാനമന്ത്രിയുടെ വ്യായാമമുറകള്‍ ട്വിറ്ററില്‍. 

Last Updated : Jun 13, 2018, 11:49 AM IST
പ്രചോദനമേകും പ്രധാനമന്ത്രിയുടെ വ്യായാമം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വ്യായാമമുറകള്‍ ട്വിറ്ററില്‍. 

വിരാട് കോഹ്ലിയുടെ 'ഹം ഫിറ്റ്‌ ഹെ തൊ ഇന്ത്യ ഫിറ്റ്‌' ചലഞ്ചിനുള്ള മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഈ വീഡിയോ. രാവിലെ താന്‍ ചെയ്യുന്ന ഈ വ്യായാമമുറയിലൂടെ ഉണര്‍വ്വും ഉന്മേഷവും ലഭിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഭൂമി, ജലം, അഗ്നി, വായു, ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള വ്യായാമ മുറകളാണ് താൻ അനുവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ രണ്ട് മിനിട്ട് നീളുന്ന വീഡിയോയില്‍ ആണ് പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി യോഗ ചെയ്യുന്നതിന്‍റെയും ധ്യാനിക്കുന്നതിന്‍റെയും  ദൃശ്യങ്ങൾ വീഡിയോയിൽ പകര്‍ത്തിയിട്ടുണ്ട്. 

കർണാടക മുഖ്യമന്ത്രി കുമാര സ്വാമിയേയും ടേബിൾ ടെന്നീസ് താരം മണിക ബത്രയേയും പ്രധാനമന്ത്രി ഫിറ്റ്‌നെസ് ചലഞ്ചിന് ക്ഷണിച്ചിട്ടുണ്ട്. 

'ഹം ഫിറ്റ്‌ ഹെ തൊ ഇന്ത്യ ഫിറ്റ്‌' എന്ന ഫിറ്റ്‌നെസ് ചലഞ്ച് മെയ് 22ന് കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറാണ് തുടക്കം കുറിച്ചത്. തന്‍റെ ഓഫീസില്‍ ജോലിത്തിരക്കിനിടയില്‍പോലും പുഷ്-അപ് എടുക്കാന്‍ സമയം കണ്ടെത്തുന്നതായാണ് ഇതിലൂടെ അദ്ദേഹം സൂചിപ്പിച്ചത്. അദ്ദേഹം പിന്നീട് വിരാട് കോഹ്ലി, ഋത്വിക് റോഷന്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ എന്നിവരെ ചലഞ്ചിന് ക്ഷണിക്കുകയും ചെയ്തു. 

കായിക മന്ത്രിയുടെ ചലഞ്ചിന് മറുപടി നല്‍കിയ കോഹ്ലി പ്രധാനമന്ത്രിയെ ചലഞ്ചിന് ക്ഷണിച്ചു. പ്രധാനമന്ത്രി അധികം വൈകാതെ തന്നെ ഇതിനോട് പ്രതികരിക്കുകയും വെല്ലുവിളി സ്വീകരിക്കുന്നുവെന്നും, വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അറിയിക്കുകയുണ്ടായി. 

 

Trending News