ന്യൂഡല്‍ഹി: കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ചിനെ ഒരു ചലഞ്ചായിത്തന്നെ ഏറ്റെടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇതില്‍ നിന്നും വിവാദ പരാമര്‍ശം നടത്താന്‍ മാത്രമല്ല നല്ല കാര്യങ്ങളില്‍ താന്റെ പങ്ക് വഹിക്കുന്നതിനും തനിക്ക് കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലബ് കുമാര്‍ ദേബ്.
അദ്ദേഹം തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
I accept #FitnessChallenge given by Shri @Ra_THORe ji. This is how I remain fit & healthy for building a #NewIndia. I ask my friends from #Tripura spread across the world to accept this challenge & show how they are fulfilling Shri @narendramodi ji's vision of #HumFitTohIndiaFit. pic.twitter.com/3FKJdujIBJ
— Biplab Kumar Deb (@BjpBiplab) May 31, 2018
രാജ്യവര്‍ധന്‍ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ചിനെ താന്‍ സ്വീകരിക്കുന്നുവെന്നും ഇതുവഴി ആരോഗ്യപരമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് തനിക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബിപ്ലബ് കുമാര്‍ ദേബ് തന്റെ ത്രിപുരയിലെ കൂട്ടുകാരോട് ഈ ചലഞ്ച് ഏറ്റെടുക്കുവാനും എങ്ങനെയാണ് നരേന്ദ്ര മോദിയുടെ 'ഹം ഫിറ്റ് തൊ ഇന്ത്യ ഫിറ്റ്' എന്ന കാഴ്ചപ്പാടിനെ ഏറ്റെടുക്കുവാനും പറഞ്ഞിട്ടുണ്ട്.
കേന്ദ്രമന്ത്രിയും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ റാത്തോഡ് കഴിഞ്ഞ ആഴ്ചയാണ് ഫിറ്റ്നസ് ചലഞ്ചിനു തുടക്കമിട്ടത്.