ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ!

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ യുടെ പങ്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.

Last Updated : Feb 26, 2020, 10:14 AM IST
ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ!

ന്യൂഡെല്‍ഹി:വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ യുടെ പങ്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.

ഡല്‍ഹിയടക്കം നിരവധി നഗരങ്ങളില്‍ അക്രമം നടക്കുന്നതിന് പിന്നില്‍ ഐഎസ്ഐ ആണെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.ലഭ്യമായ വിവരം അനുസരിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ വീഡിയോ അപ്ലോഡ് ചെയ്യുകയാണ്.

ഇതില്‍ പലതും പാക്കിസ്ഥാനിലെ ഫേസ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ട്‌ കളാണ്,പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റര്‍  അക്കൗണ്ട്‌ വഴിയും ഇന്ത്യയിലെ മുസ്ലിംങ്ങളെ പ്രകോപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൃത്യമായ വിവര ശേഖരണം നടത്തുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

അര്‍ധരാത്രിയില്‍ സംഘര്‍ഷ ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തിയ അജിത്‌ ഡോവല്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

സ്ഥിതിഗതികള്‍ വിലയിരുത്തിയ അജിത്‌ ഡോവല്‍ സുരക്ഷാ വിലയിരുത്തല്‍ നടത്തുകയും ചെയ്തു.അതേസമയം പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ഇടപെടല്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും പ്രതിരോധമാന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Trending News