ISIS: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു; പിന്നിൽ പാക് ഭീകരൻ

ISIS planned to attack Ram temple in Ayodhya: അയോധ്യയിലെ രാമക്ഷേത്രത്തിന് പുറമെ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും ഭീകരരുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 03:03 PM IST
  • ആർഎസ്എസ്, ബിജെപി നേതാക്കളെയും ഐഎസ് ലക്ഷ്യമിട്ടിരുന്നു.
  • മൂന്ന് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്.
  • ഫർഹത്തുള്ള ഗോറി ഇന്ത്യയിൽ നിന്ന് പാകിസ്താനിലേയ്ക്ക് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയാണ്.
ISIS: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ ഐഎസ് പദ്ധതിയിട്ടു; പിന്നിൽ പാക് ഭീകരൻ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ ഐഎസ് ഭീകരർ ലക്ഷ്യമിട്ടെന്ന് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഷാ നവാസ് ഉൾപ്പെടെ പിടിയിലായ മൂന്ന് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. പാകിസ്താനി ഭീകരനായ ഫർഹത്തുള്ള ഗോറിയാണ് ഇവർക്ക് എല്ലാ പിന്തുണയും നൽകുന്നത്. 

ഫർഹത്തുള്ള ഗോറി ഐഎസിന്റെ പേരിൽ ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ഓൺലൈൻ ജിഹാദിന് തയ്യാറാക്കാനുള്ള നീക്കം നടത്തിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന് പുറമെ ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം, തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെല്ലാം ഐഎസിന്റെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്നു. ആർഎസ്എസ്, ബിജെപി നേതാക്കളെയും ഐഎസ് ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോർട്ട്.

ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് മഴ തുടരും

2002ൽ ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഫർഹത്തുള്ള ഗോറിക്ക് പങ്കുണ്ടായിരുന്നു. 2002ൽ ഹൈദരാബാദിലെ എസ്ടിഎഫ് ഓഫീസിന് നേരെ ചാവേർ ആക്രമണം നടത്താൻ ഗോറി പദ്ധതിയിട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഫർഹത്തുള്ള ഗോറി ഇന്ത്യയിൽ നിന്ന് പാകിസ്താനിലേയ്ക്ക് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയാണ്. ഫർഹത്തുള്ള ഗോറിയെ ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

അതേസമയം, ഐഎസ് ഭീകരര്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരന്‍ ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യമ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വന മേഖലകളിലൂടെ ഷാനവാസും റിസ്വാനും യാത്ര ചെയ്യുകയും പശ്ചിമഘട്ട മലകളില്‍ ഒളിത്താവളമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉന്നത രാഷ്ട്രീയക്കാരെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായി ഇവർ ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നതായും എൻഐഎ വെളിപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News