എട്ട് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഓയുടെ പി.എസ്.എല്‍.വി സി -35 വിക്ഷേപിച്ചു; വീഡിയോ കാണാം

സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി  പി.എസ്. എല്‍.വി. സി-35 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്.

Last Updated : Sep 26, 2016, 11:29 AM IST
എട്ട് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഓയുടെ പി.എസ്.എല്‍.വി സി -35 വിക്ഷേപിച്ചു; വീഡിയോ കാണാം

ചെന്നൈ: സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി  പി.എസ്. എല്‍.വി. സി-35 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്.

എട്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള പി.എസ്. എല്‍.വി. സി-35ന്‍റെ വിക്ഷേപണത്തില്‍ ഒരേ ദൗത്യത്തില്‍ ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ആദ്യ ശ്രമം കൂടിയാണിത്.

കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് -ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക. അല്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ചെറു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബംഗളൂരുവിലെ സ്പേസ് സര്‍വകലാശാല എന്നിവയുടെ നാനോ ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കും.

ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും െദെര്‍ഘ്യമേറിയ വിക്ഷേപണമായാണ് ഇതു കണക്കാക്കുന്നത്. വിക്ഷേപണം ഏകദേശം 2.15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. സാധാരണ ഇരുപതുമിനിറ്റിനുള്ളിലാണ് ദൗത്യം പൂര്‍ത്തീകരിക്കാറുള്ളത്.

Trending News