Breaking: വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍!!

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ സമീപം വരെ വിക്രം ലാൻഡറിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു. 

Last Updated : Sep 8, 2019, 02:45 PM IST
Breaking: വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍!!

ചന്ദ്രയാന്‍ 2ന്‍റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍.

വിക്രം ലാന്‍ഡറിന്‍റെ  ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ അറിയിച്ചു. എന്നാല്‍, ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമായിട്ടില്ല.

ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഉള്ള സ്ഥാനം കണ്ടെത്തിയതായും ഓർബിറ്റർ അതിന്റെ 'തെർമൽ ഇമേജ്' പകർത്തിയതായും കെ ശിവന്‍ പറഞ്ഞു.

ലാന്‍ഡറുമായുള്ള ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.

രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാൻ-2 ദൗത്യത്തിന്‍റെ അവസാന ഘട്ടത്തിലാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. 

 

 

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ സമീപം വരെ വിക്രം ലാൻഡറിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു. 

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

Trending News