ഐഎസ്ആര്‍ഓയുടെ ഏറ്റവും ഭാരമുള്ള റോക്കറ്റ് 'ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്​ മൂ​ന്ന്‍' വിജയകരമായി വിക്ഷേപ്പിച്ചു

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ. ജി.എസ്.എല്‍.വി മാര്‍ക് 3 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വൈകിട്ട് 05.28നാണ് വിക്ഷേപണം നടന്നത്. 

Last Updated : Jun 5, 2017, 06:50 PM IST
ഐഎസ്ആര്‍ഓയുടെ ഏറ്റവും ഭാരമുള്ള റോക്കറ്റ് 'ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്​ മൂ​ന്ന്‍' വിജയകരമായി വിക്ഷേപ്പിച്ചു

ശ്രീഹരിക്കോട്ട: ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ. ജി.എസ്.എല്‍.വി മാര്‍ക് 3 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വൈകിട്ട് 05.28നാണ് വിക്ഷേപണം നടന്നത്. 

 

 

ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജിഎസ്എല്‍വി. മാര്‍ക്ക് മൂന്ന് ഡി-1 റോക്കറ്റിന്‍റെ ലക്ഷ്യം. 2000 കിലോ മുതല്‍ 20,000 കിലോ വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ശ്രേണിയിലുള്‍പ്പെട്ടതാണ് മാര്‍ക് 3. 

മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടു പോകുക എന്ന ഐ.എസ്.ആര്‍.ഒയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് ഫാറ്റ് ബോയ് എന്ന് വിളിപ്പേരുള്ള മാര്‍ക് 3 വിക്ഷേപിച്ചത്. ഇതോടെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷിയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടി.

Trending News