Jammu And Kashmir: മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ജമ്മുകശ്മീരിൽ വൻ നാശനഷ്ടം

Cloudburst In Jammu And Kashmir: മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായതിനെ തുടർന്ന് നിരവധി റോഡുകൾ അടച്ചു. പ്രദേശത്തെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 4, 2024, 06:13 PM IST
  • നിരവധി കൃഷിയിടങ്ങൾ നശിക്കുകയും വാഹനങ്ങൾ തകരുകയും ചെയ്തു
  • പ്രദേശത്ത് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്
Jammu And Kashmir: മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ജമ്മുകശ്മീരിൽ വൻ നാശനഷ്ടം

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. ​ഗണ്ടർബാലിയിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഇതേ തുടർന്നുണ്ടായ പ്രളയത്തിൽ ജനവാസ മേഖലയിൽ വെള്ളം കയറി. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി റോഡുകൾ അടച്ചു. പ്രദേശത്തെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു.

പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ 294 ട്രാൻസ്ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നു. ജമ്മു കശ്മീരിൽ അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നിരവധി കൃഷിയിടങ്ങൾ നശിക്കുകയും വാഹനങ്ങൾ തകരുകയും ചെയ്തു. പ്രദേശത്ത് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ALSO READ: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി നാവികസേന; പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നൽകുന്നതിന് മെഡിക്കല്‍ പോസ്റ്റും

അതേസമയം, ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് കുടുങ്ങിയ തീർഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 1300ഓളം പേർ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News