Jammu-Kashmir Assembly Election Results 2024: 'ജനവിധി അം​ഗീകരിക്കുന്നു'; കന്നിയങ്കത്തില്‍ തോൽവി ഏറ്റുവാങ്ങി ഇൽതിജ മുഫ്തി

മെഹബൂബ മുഫ്തിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരികെയാണ് ഇൽതിജ രാഷ്ട്രീയത്തിലിറങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 02:52 PM IST
  • നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ എന്‍സി ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് ഇൽതിജയെ പരാജയപ്പെടുത്തിയത്.
  • മുഫ്തി കുടുംബത്തിന് ഏറെ സ്വാധീനുമുള്ള മണ്ഡലത്തിലാണ് ഇൽതിജ പരാജയപ്പെട്ടത്.
Jammu-Kashmir Assembly Election Results 2024: 'ജനവിധി അം​ഗീകരിക്കുന്നു'; കന്നിയങ്കത്തില്‍ തോൽവി ഏറ്റുവാങ്ങി ഇൽതിജ മുഫ്തി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ തോൽവി ഏറ്റുവാങ്ങി പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. ശ്രീഗുഫ്വാര ബിജ്‌ബെഹറ മണ്ഡലത്തിൽ നിന്നാണ് ഇൽതിജ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തോല്‍വി അംഗീകരിച്ചുകൊണ്ട് ഇൽതിജ എക്‌സില്‍ പ്രതികരിച്ചിരുന്നു.

''ജനവിധി ഞാന്‍ അംഗീകരിക്കുന്നു. ബിജ്ബെഹറയിലെ ജനങ്ങളില്‍ നിന്ന് ലഭിച്ച സ്‌നേഹവും വാത്സല്യവും എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഠിനാധ്വാനം ചെയ്ത പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദി' എന്നാണ് ഇൽതിജ എക്‌സില്‍ കുറിച്ചത്.

നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ എന്‍സി ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് ഇൽതിജയെ പരാജയപ്പെടുത്തിയത്. മുഫ്തി കുടുംബത്തിന് ഏറെ സ്വാധീനുമുള്ള മണ്ഡലത്തിലാണ് ഇൽതിജ പരാജയപ്പെട്ടത്. അവസാന ഫലസൂചനകള്‍ പ്രകാരം 9700 വോട്ടുകള്‍ക്കാണ് ഇൽതിജയുടെ പരാജയംമുന്‍പ് ഇതേ മണ്ഡലത്തില്‍ മെഹബൂബ മുഫ്തിയും മത്സരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News