ന്യൂഡൽഹി: പെരുമ്പറ മുഴക്കി എത്തിയ ഇന്ത്യ മുന്നണിയിൽ ഇപ്പോൾ മുഴങ്ങുന്നത് മരണമണി. ഈ രീതിയിൽ മുന്നോട്ടു പോയാൽ തിരഞ്ഞെടുപ്പിന് മുന്നേ 'ഇന്ത്യ'യുടെ അന്ത്യകർമ്മങ്ങൾ നടത്തേണ്ടിവരുമെന്ന സ്ഥിതിയാണ്. കാരണം ദിവസങ്ങൾ കഴിയുന്തോറും ഇന്ത്യ മുന്നണിയെ എൻഡിഎ എന്ന ക്യാൻസർ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ്. ബീഹാറിനു പിന്നാലെ ഉത്തർപ്രദേശിലും കൊഴിഞ്ഞു പോക്ക്. ജയന്ത് ചൗധരിയുടെ ആർഎൽഡി സമാജ്വാദി പാർട്ടിയുമായുള്ള സഖ്യമുപേക്ഷിച്ച് എൻഡിഎയിൽ ചേർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയായതിനെത്തുടർന്ന് ആർഎൽഡിയു എൻഡിഎ ഘടകകക്ഷിയാകും. വലിയ വാഗ്ധാനങ്ങൾ നൽകിയാണ് ബിജെപി ആർഎൽഡിയെ ചാക്കിലാക്കിയതെന്നാണ് സൂചന. ലോക്സഭയിൽ ഉത്തർപ്രദേശിൽ രണ്ട് സീറ്റുകൾക്ക് പുറമേ രാജ്യസഭാ സീറ്റും വാഗ്ധാനത്തിലുണ്ട്. നാലു സീറ്റുകളാണ് രാഷ്ട്രീയ ലോക്ദളിന്റെ ആവശ്യം. പടിഞ്ഞാറൻ യുപിയിലെ ജാട്ട് മേഖലയിൽ സ്വാധീനമുള്ള പാർട്ടിയെ ഒപ്പം നിർത്തി സംസ്ഥാനത്ത് പരമാവധി വിജയം കൈവരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഈ മേഖലയിൽ കർഷകസമരം ബിജെപിക്ക് നല്ല ക്ഷീണമാണ് ഉണ്ടാക്കിയത്. അത് നികത്താൻ കൂടിയാണ് ഇപ്പോൾ ആർഎൽഡിയെ ഒപ്പം കൂട്ടിയിരിക്കുന്നത്.
ALSO READ: കേന്ദ്രത്തിൽ വീണ്ടും താമര വിരിയും; കേരളത്തിൽ എൻഡിഎ നിലംതൊടില്ലെന്ന് സർവ്വേ റിപ്പോർട്ട്
യുപിയിൽ കഴിഞ്ഞ തവണ 62 സീറ്റുകളാണ് നേടിയത്. അയോധ്യ രാമക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ ബിജിക്കിവിടെ മറ്റു പാർട്ടികൾക്ക് ചിന്തിക്കാവുന്നതിലപ്പുറത്തുള്ള സ്വാധീനമാണ് ഉണ്ടാക്കിയത്. എസ്പിയുമായുണ്ടാക്കിയ നേരത്തെയുള്ള ധാരണപ്രകാരം ഏഴുസീറ്റുകളിൽ ആർഎൽഡി മത്സരിക്കുമെന്ന് ജയന്ത് ചൗധരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എസ്പിയുമായി ചേർന്ന് മത്സരിച്ച 2014ലും 2019ലും ആർഎൽഡിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലും വിജയിക്കാൻ സാധിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.