പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാം നാഥ് കോവിന്ദിനു ജെഡിയു പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നിരയില്‍ വലിയ വിള്ളലുണ്ടാക്കുന്നതാണ് ജെ.ഡി.യുവിന്റെ ഈ തീരുമാനം.
ബിഹാര്‍ ഗവര്‍ണറായിരിക്കേ കോവിന്ദുമായി തനിക്കുള്ള അടുത്ത ബന്ധമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം രാം നാഥ് കോവിന്ദിനു കേരള ഘടകം വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് മുന്നണി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കാവും വോട്ട് ചെയ്യുകയെന്നും ജെഡിയു വ്യക്തമാക്കി.
രാം നാഥ് കോവിന്ദിനു ശിവസേന പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിഎസ്പി നേതാവ് മായാവതിയും കോവിന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ശക്തനായ ദളിത് സ്ഥാനാർഥിയെ കണ്ടെത്താൻ പ്രതിക്ഷപത്തിനു കഴിഞ്ഞില്ലെങ്കിൽ കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് മായാവതി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ യോഗത്തിനുശേഷം രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ കക്ഷികൾ അറിയിച്ചിരിക്കുന്നത്.