JNU ഇന്ന് മുതൽ ഘട്ടം ഘട്ടമായി തുറക്കും; പിഎച്ച്ഡി വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം

ഡിസംബർ 31നകം തീസിസ് പൂർത്തിയാക്കേണ്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്കാണ് ആദ്യം കാമ്പസിലേക്ക് പ്രവേശനം നൽകുക

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 04:32 PM IST
  • ക്യാമ്പസിൽ പ്രവേശിക്കുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിൽ ഒരു RT-PCR ടെസ്റ്റ് എടുത്തിരിക്കണം
  • ശാരീരിക വൈകല്യമുള്ള എല്ലാ വിദ്യാർത്ഥികളെയും അനുവദിക്കും
  • യൂണിവേഴ്സിറ്റിയിലെ ബിആർ അംബേദ്കർ സെൻട്രൽ ലൈബ്രറി 50 ശതമാനം പേരെ പ്രവേശിപ്പിക്കും
  • മറ്റെല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ഓൺലൈനാണ്
JNU ഇന്ന് മുതൽ ഘട്ടം ഘട്ടമായി തുറക്കും; പിഎച്ച്ഡി വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) ക്യാമ്പസ്‌ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം. ഇന്ന് മുതൽ ക്യാമ്പസ് ഭാഗികമായി തുറക്കും. ഡിസംബർ 31നകം തീസിസ് പൂർത്തിയാക്കേണ്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്കാണ് ആദ്യം കാമ്പസിലേക്ക് പ്രവേശനം നൽകുക. അവസാന വർഷ പിഎച്ച്ഡി (PHD) വിദ്യാർത്ഥികൾക്ക് അവരുടെ തീസിസ് 2021 ഡിസംബർ 31 നകം പൂർത്തിയാക്കാൻ അനുവദിക്കും.

ക്യാമ്പസിൽ പ്രവേശിക്കുന്ന എല്ലാവരും 72 മണിക്കൂറിനുള്ളിൽ ഒരു RT-PCR ടെസ്റ്റ് എടുത്തിരിക്കണം. ശാരീരിക വൈകല്യമുള്ള എല്ലാ വിദ്യാർത്ഥികളെയും അനുവദിക്കും. യൂണിവേഴ്സിറ്റിയിലെ ബിആർ അംബേദ്കർ സെൻട്രൽ ലൈബ്രറി 50 ശതമാനം പേരെ പ്രവേശിപ്പിക്കും. മറ്റെല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ഓൺലൈനാണ്. വരാനിരിക്കുന്ന പരീക്ഷകളും ക്ലാസുകളും എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് ഓൺലൈനിൽ നടത്തുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ALSO READ: വിയ്യൂർ ജയിലിൽ 30 തടവുകാർക്ക് കൊറോണ സ്ഥിരീകരിച്ചു

മഹാരാഷ്ട്ര, കർണാടക, കേരളം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ 72 മണിക്കൂറിനിടെ എടുത്ത നെ​ഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് കരുതണം. വരും ദിവസങ്ങളിൽ, രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കാൻ സാധ്യതയുണ്ട്. ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) കൊവിഡ് പ്രതിരോധ നടപടികളെ കോളേജുകളും സർവ്വകലാശാലകളും പിന്തുടരേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News