5ജി നെറ്റ് വർക്കിനെതിരായ ഹർജി; നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡൽഹി ഹൈക്കോടതി

5 ജി വയർലെസ് നെറ്റ് വർക്ക് ആളുകളിൽ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 07:16 PM IST
  • അനാവശ്യ ഹർജിയെന്ന് അഭിപ്രായപ്പെട്ടാണ് കോടതി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ചത്
  • ഹർജി നൽകിയത് മാധ്യമ ശ്രദ്ധ നേടാൻ വേണ്ടിയാണെന്ന് കോടതി വിമർശിച്ചു
  • ഓൺലൈനായി കേസ് പരി​ഗണിച്ചതിന്റെ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ ജൂഹി ചൗള പങ്കുവച്ചിരുന്നു
  • ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം
5ജി നെറ്റ് വർക്കിനെതിരായ ഹർജി; നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്ത് 5ജി വയർലെസ് നെറ്റ് (5G Network) വർക്ക് നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നൽകിയ ഹർജി തള്ളി ‍ഡൽഹി ഹൈക്കോടതി. കോടതി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. അനാവശ്യ ഹർജിയെന്ന് അഭിപ്രായപ്പെട്ടാണ് കോടതി ജൂഹി ചൗളയ്ക്ക് (Juhi Chawla) 20 ലക്ഷം രൂപ പിഴ വിധിച്ചത്.

ഹർജി നൽകിയത് മാധ്യമ ശ്രദ്ധ നേടാൻ വേണ്ടിയാണെന്ന് കോടതി വിമർശിച്ചു. ഓൺലൈനായി കേസ് പരി​ഗണിച്ചതിന്റെ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ ജൂഹി ചൗള പങ്കുവച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. ജസ്റ്റിസ് ജി.ആർ മെഹ്തയുടെ സിം​ഗിൾ ബഞ്ചാണ് (Single bench) കേസ് പരി​ഗണിച്ചത്. വ്യക്തമായ കാരണങ്ങൾ ഇല്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് മെഹ്ത നിരീക്ഷിച്ചു.

ALSO READ: 5G നടപ്പിലാക്കരുത് ; നടി Juhi Chawla ഡൽഹി ഹൈക്കോടതിയെ ഹർജി സമർപ്പിച്ചു

5 ജി വയർലെസ് നെറ്റ് വർക്ക് ആളുകളിൽ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള ഡൽഹി ഹൈക്കോടതിയിൽ (Delhi high court) ഹർജി സമർപ്പിച്ചത്. 5 ജി വയർലെസ് നെറ്റ് വർക്ക് നടപ്പാക്കുന്നതിന് മുമ്പ് ഇതിനെ സംബന്ധിച്ച് പഠനം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. റേഡിയേഷൻ ഉണ്ടാകുന്നതിനെക്കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ പ്രവർത്തകരായ വീരേഷ് മാലിക്, ടീന വചാനി എന്നിവരും ഹർജിയിൽ പങ്കാളികളായിരുന്നു.

പരാതിക്കാരി ഉന്നയിച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഇവർക്ക് വിഷയത്തിൽ വേണ്ടത്ര ധാരണയില്ലെന്നും കോടതി നിർദേശിച്ചു. ഓൺലൈനായി വാദം കേൾക്കുന്നതിനിടെ ജൂഹിയുടെ സിനിമയിലെ ​ഗാനങ്ങൾ ആലപിച്ചയാൾക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News