ജ്യോതിരാദിത്യ സിന്ധ്യയെ സ്വീകരിക്കാന്‍ ബിജെപി;ഭോപാലില്‍ വെച്ച് ബിജെപിയില്‍ ചേരാന്‍ സിന്ധ്യ!

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ ഭോപ്പാലില്‍ വെച്ച് ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്.

Last Updated : Mar 10, 2020, 10:43 PM IST
ജ്യോതിരാദിത്യ സിന്ധ്യയെ സ്വീകരിക്കാന്‍ ബിജെപി;ഭോപാലില്‍ വെച്ച് ബിജെപിയില്‍ ചേരാന്‍ സിന്ധ്യ!

ന്യൂഡെല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ ഭോപ്പാലില്‍ വെച്ച് ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അഭ്യന്തര മന്ത്രി അമിത് ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയ ജ്യോതിരാധിത്യ സിന്ധ്യ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി.ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ മാര്‍ച്ച് 12 ന് ഭോപാലില്‍ വെച്ച് സിന്ധ്യ ബിജെപിയില്‍ ചേരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.സിന്ധ്യയുടെ ഒപ്പമുള്ള എംഎല്‍എ മാര്‍ നിയമസഭാഗത്വം രാജിവെച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ മധ്യപ്രദേശിലെ പുതിയ സര്‍ക്കാരിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ബിജെപി ആരംഭിച്ചിട്ടുണ്ട്.ബിജെപി  രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പേര് ഇടം പിടിക്കുന്നതിന് സാധ്യതയുണ്ട്.എന്തായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ജ്യോതിരാദിത്യ കേന്ദ്രമന്ത്രിസഭയില്‍ ഇടം പിടിക്കുമെന്നാണ് അറിയുന്നത്.തന്‍റെ തട്ടകമായ ഗ്വാളിയോറില്‍ പോയതിന് ശേഷമാകും സിന്ധ്യ ഭോപ്പാലില്‍ എത്തുക,തന്നെ പിന്തുണയ്ക്കുന്നവരും ബിജെപിയില്‍ ചേരുമെന്ന് സിന്ധ്യ നിലപാട് എടുക്കുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നിലവില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എ മാര്‍ക്ക് പുറമേ ഇനിയും മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ്‌ വിടുമോ എന്ന ആശങ്ക കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുണ്ട്.അതേസമയം സിന്ധ്യ പാര്‍ട്ടിയിലേക്ക് എത്തുന്നതിന് പിന്നാലെ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങളും ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

Trending News