Kali Devi: കാളിദേവിയുടെ വിവാദ പോസ്റ്ററിന് പിന്നാലെ സിഗരറ്റ് വലിയ്ക്കുന്ന ഭഗവാന്‍ ശിവന്‍റെ ബാനര്‍

കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുൻപ്  അടുത്ത വിവാദം തലപൊക്കിയിരിയ്ക്കുകയാണ്.  ഭഗവാൻ ശിവനെ മോശമായി ചിത്രീകരിയ്ക്കുന്ന പോസ്റ്ററാണ് ഇപ്പോൾ വിവാദമായിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 10:57 AM IST
  • ഈ വിവാദ പോസ്റ്ററിൽ ഭഗവാൻ ശിവൻ സിഗരറ്റ് വലിക്കുന്നതായാണ് കാണിച്ചിരിയ്ക്കുന്നത്.
  • സംഭവം പുറത്തറിഞ്ഞതോടെ ബാനർ സ്ഥാപിച്ചവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകുകയും തർക്കം രൂക്ഷമായതോടെ പോലീസ് ബാനർ നീക്കം ചെയ്യുകയും ചെയ്തു.
Kali Devi: കാളിദേവിയുടെ വിവാദ പോസ്റ്ററിന് പിന്നാലെ സിഗരറ്റ് വലിയ്ക്കുന്ന ഭഗവാന്‍ ശിവന്‍റെ ബാനര്‍

Kali Devi Poster Controversy: കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുൻപ്  അടുത്ത വിവാദം തലപൊക്കിയിരിയ്ക്കുകയാണ്.  ഭഗവാൻ ശിവനെ മോശമായി ചിത്രീകരിയ്ക്കുന്ന പോസ്റ്ററാണ് ഇപ്പോൾ വിവാദമായിരിയ്ക്കുന്നത്.

Also Read:  Kaali Movie Poster Row: യുപിയില്‍ FIR, സംവിധായിക ലീന മണിമേഖലൈയ്ക്കും തലയറുക്കല്‍ ഭീഷണി   

തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം. ഈ പോസ്റ്ററിൽ  ഭഗവാൻ ശിവൻ സിഗരറ്റ് വലിക്കുന്നതായാണ്  കാണിച്ചിരിയ്ക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ബാനർ സ്ഥാപിച്ചവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകുകയും തർക്കം രൂക്ഷമായതോടെ പോലീസ് ബാനർ നീക്കം ചെയ്യുകയും ചെയ്തു.  കന്യാകുമാരി ജില്ലയിലെ തിങ്കൾ നഗറിനടുത്തുള്ള ആരോഗ്യപുരത്താണ് ഈ ബാനർ സ്ഥാപിച്ചിരുന്നത്.  

Also Read:  Kaali Controversy: സിഗരറ്റ് വലിയ്ക്കുന്ന കാളിദേവി, സിനിമ പോസ്റ്റര്‍ വിവാദത്തില്‍ മറുപടിയുമായി സംവിധായിക  ലീന മണിമേഖലൈ

അതേസമയം, ഈ ബാനറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇതിനോടകം ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. 

Also Read:  Viral News: സിഗരറ്റ് വലിയ്ക്കുന്ന കാളിദേവി..!! വിവാദമായി സിനിമ പോസ്റ്റര്‍, സംവിധായികയ്ക്കെതിരെ പരാതി

രണ്ട് ദിവസം മുമ്പ് ഇവിടെ ഒരു കല്യാണം നടന്നിരുന്നു. അതിൽ വരൻ പ്രതീഷിനെ അഭിനന്ദിച്ച് സുഹൃത്തുക്കൾ രണ്ടു സ്ഥലങ്ങളില്‍ ബാനറുകള്‍ സ്ഥാപിച്ചു. ബാനറില്‍ വധൂവരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം ഭഗവാന്‍ ശിവന്‍ സിഗരറ്റ് വലിയ്ക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, "മുടി എപ്പോഴും കട്ട് ചെയ്ത് ചെറുതായി വയ്ക്കണം, ഭാര്യയ്ക്ക് പിടിച്ചു വലിയ്ക്കാന്‍ സാധിക്കില്ല" എന്നൊരു ഉപദേശവും  വരന് നല്‍കിയിരുന്നു. കൂടാതെ, ഈ പോസ്റ്ററില്‍ ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ ചിത്രങ്ങളും ഉണ്ട്.  സുഹൃത്തുക്കള്‍ നടത്തിയ തമാശ വന്‍ വിവാദമാണ് ഇപ്പോള്‍ ക്ഷണിച്ചു വരുത്തിയിരിയ്ക്കുന്നത്.    

Kaali എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്ററാണ് വിവാദങ്ങളുടെ തുടക്കം. ശനിയാഴ്ച തന്‍റെ  ചിത്രത്തിന്‍റെ പോസ്റ്റര്‍ കാനഡയിൽ ലോഞ്ച് ചെയ്തുകൊണ്ട് ലീന മണിമേഖലൈ ട്വിറ്ററിലും  പോസ്റ്റർ പങ്കുവച്ചിരുന്നു.  ഈ പോസ്റ്ററില്‍  കാളി ദേവി സിഗരറ്റ് വലിയ്ക്കുന്നതായി കാണിക്കുന്നു. ഒപ്പം കൈയില്‍  എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും ഉണ്ട്.  

 ഇതിനെതിരെ വലിയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്.  സംവിധായിക ലീനയ്ക്കെതിരെ  നടപടി ആവശ്യപ്പെട്ട്  നിരവധി  ഹിന്ദു സംഘടനകൾ  രംഗത്തെത്തിയിരുന്നു. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുമ്പോൾ നടക്കുന്ന സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തമെന്ന് മണിമേഖലൈ പറയുന്നു.    

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News