Kambala: കമ്പളയ്ക്കൊരുങ്ങി ബെംഗളൂരു ന​ഗരം; ബോളിവുഡ് നടിമാർ അടക്കം മുഖ്യാതിഥികൾ

Kambala Race at Bengaluru: ബോളിവുഡ് നടിമാരായ ഐശ്വര്യ റായ്, ശിൽപ ഷെട്ടി, അനുഷ്‌ക ഷെട്ടി എന്നിവരും മുഖ്യാതിഥികളാകാൻ സാധ്യത...

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 11:18 AM IST
  • ഉഡുപ്പി, ദക്ഷിണ കന്നഡ, കാസർഗോഡ് ജില്ലകളിലാണ് ഈ കായിക വിനോദം കൂടുതലായി സംഘടിപ്പിക്കപ്പെടുന്നത്.
  • സാധാരണയായി വിളവെടുപ്പിന് സേഷമാണ് കർഷകർ കമ്പള സംഘടിപ്പിക്കാറുള്ളത്.
Kambala: കമ്പളയ്ക്കൊരുങ്ങി ബെംഗളൂരു ന​ഗരം; ബോളിവുഡ് നടിമാർ അടക്കം മുഖ്യാതിഥികൾ

ബെംഗളൂരു: കമ്പള വെറുമൊരു കായിക വിനോദമല്ല. തീരദേശവാസികളുടെ സംസ്കാരത്തിന്റെ പ്രതീകമാണിത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ മാത്രമാണ് ഇതുവരെ ഈ ആവേശഭരിതമായ മത്സരം അരങ്ങേറിയിട്ടുള്ളു. ഇപ്പോഴിതാ ഉദ്യാന നഗരിയായ ബാംഗ്ലൂർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ഒരുങ്ങുകയാണ്. 90 ജോഡി കാളകളെ ഉപയോഗിച്ച് നടത്തുന്ന തീരദേശ കർണാടകയിലെ ഒരു നാടോടി കായിക വിനോദമാണ് കമ്പള. ആരോ​ഗ്യവാന്മാരും മെരുക്കിയതുമായ കാളകളെ നന്നായി  ചവിട്ടിമെതിച്ച മണ്ണിന്റെ വയലിൽ ഓടിക്കുന്ന മത്സരമാണ് കമ്പള. 

ഉഡുപ്പി, ദക്ഷിണ കന്നഡ, കാസർഗോഡ് ജില്ലകളിലാണ് ഈ കായിക വിനോദം കൂടുതലായി സംഘടിപ്പിക്കപ്പെടുന്നത്. സാധാരണയായി വിളവെടുപ്പിന് സേഷമാണ് കർഷകർ കമ്പള സംഘടിപ്പിക്കാറുള്ളത്. മാത്രമല്ല തുളുഭാഷ സംസാരിക്കുന്നവരുടെ വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ബാംഗ്ലൂരിൽ ചരിത്രത്തിൽ ആദ്യമായി കമ്പള നടത്താൻ ഒരുങ്ങുന്നത്. നിലവിൽ, പാലസ് ഗ്രൗണ്ടിൽ ആണ് കമ്പളയ്ക്കുള്ള വേദിയൊരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇതിനോടകം തന്നെ മൈസൂർ വോഡയാറുമായി ചർച്ച ചെയ്തതായി പറയപ്പെടുന്നു. നവംബർ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട തീയ്യതികൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

ALSO READ: യുപിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദവിവരങ്ങൾ അറിയാം

100 മുതൽ 150 വരെ ജോഡി കാളകളെ ഇതിനായി അണിനിരത്തുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന അറിയിപ്പ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ കമ്പളയിൽ ഏകദേശം 50,000 ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡ് നടിമാരായ ഐശ്വര്യ റായ്, ശിൽപ ഷെട്ടി, അനുഷ്‌ക ഷെട്ടി എന്നിവരും മുഖ്യാതിഥികളാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.കമ്പളിലേക്ക് വരുന്ന കാളകളെ ട്രെയിൻ മാർഗം എത്തിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായി സൂചനയുണ്ട്. കമ്പള തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് കേസരുഗഡ്ഡെ തയ്യാറാക്കുന്നത്. ഇതോടനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ബെംഗളൂരുവിലെ ജനങ്ങൾക്ക് കമ്പളയെ പരിചയപ്പെടുത്താൻ തുളുക്കൂട്ടം പ്രവർത്തിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News