മോശം കാലാവസ്ഥയെ തുടര്‍ന്ന്‍ രാഷ്‌ട്രപതി കാര്‍ഗിലില്‍ എത്തില്ല

 മോശം കാലാവസ്ഥ കാരണം ഹെലികോപ്‍റ്ററിന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് പറക്കാനാവാത്തതാണ് കാരണം.  

Last Updated : Jul 26, 2019, 10:32 AM IST
മോശം കാലാവസ്ഥയെ തുടര്‍ന്ന്‍ രാഷ്‌ട്രപതി കാര്‍ഗിലില്‍ എത്തില്ല

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. കാര്‍ഗില്‍ വിജയ ദിവസമായ ഇന്ന് സൈനികരുടെ അര്‍പ്പണ ബോധത്തെയും അവരുടെ ധൈര്യത്തെയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

 

രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു രാഷ്‌ട്രപതി രാംനാഥ് കോവന്ദിന്‍റെ പ്രതികരണം. 

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തി രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ചു.

 

 

എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ദ്രാസില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി എത്തില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്‍റ്ററിന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് പറക്കാനാവാത്തതാണ് കാരണം. 

 

 

ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് രാഷ്ട്രപതി മടങ്ങിയേക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസിലേക്ക് എത്തില്ല. അതേസമയം ദ്രാസില്‍ എത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കും. 

1999 മെയ് മൂന്നിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. രണ്ടു മാസവും മൂന്ന്  ആഴ്ചയും രണ്ടു ദിവസവും നടത്തിയ കടുത്ത പോരാട്ടത്തിനോടുവിലാണ് ഇന്ത്യ കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ചത്. 

Trending News