കര്‍ണാടക: രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച് രണ്ട് വിമത എംഎല്‍എമാര്‍

മറ്റ് വിമത നേതാക്കളെ സ്വാധീനിക്കാന്‍ സുധാകര്‍ റാവുവിനെ കോണ്‍ഗ്രസ്‌ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.   

Last Updated : Jul 14, 2019, 10:39 AM IST
കര്‍ണാടക: രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച് രണ്ട് വിമത എംഎല്‍എമാര്‍

ബംഗളൂരൂ: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ രണ്ടു വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ എം.ടി.ബി. നാഗരാജ്, സുധാകര്‍ റാവു എന്നിവരാണ്‌ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

 

 

എല്ലാ നേതാക്കളും തങ്ങളോട് പാര്‍ട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കൊപ്പം നിലകൊള്ളാന്‍ തീരുമാനിച്ചുവെന്നും നാഗരാജ് പറഞ്ഞു. ചിക്ബല്ലാപുരം എംഎല്‍എ സുധാകര്‍ റാവുവിനോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ ഇരുവരും രാജികത്ത് പിന്‍വലിക്കുമെന്നും അദേഹം പറഞ്ഞു. 

ശനിയാഴ്ച രാവിലെ ഡി.കെ.ശിവകുമാര്‍ അദ്ദേഹത്തിന്‍റെ വസതിയിലെത്തി നാല് മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തന്റെ തീരുമാനം പുന:പരിശോധിക്കാമെന്ന് നാഗരാജ് അറിയിച്ചത്.  

ഇതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും നഗരാജിനെ വസതിലെത്തി കണ്ടിരുന്നു. മറ്റ് വിമത നേതാക്കളെ സ്വാധീനിക്കാന്‍ സുധാകര്‍ റാവുവിനെ കോണ്‍ഗ്രസ്‌ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്. 

   

Trending News