Karnataka Politics: രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, ഉടന്‍ ഗവര്‍ണറെ കാണും

കര്‍ണാടകയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍, ലിംഗായത്ത് സമുദായത്തില്‍പ്പെട്ട സന്യാസിമാരുടെ   പ്രതിഷേധം  ഫലം കണ്ടില്ല,  രാജി പ്രഖ്യാപിച്ച് മുഖമന്ത്രി  ബി എസ് യെദിയൂരപ്പ (B. S. Yediyurappa)...  

Last Updated : Jul 26, 2021, 01:52 PM IST
  • കര്‍ണാടകയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍, രാജി പ്രഖ്യാപിച്ച് മുഖമന്ത്രി ബി എസ് യെദിയൂരപ്പ (B. S. Yediyurappa)...
  • സംസ്ഥാനത്ത് BJP സര്‍ക്കാര്‍ അധികാരമെറ്റ് 2 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ബി എസ് യെദിയൂരപ്പയുടെ (B. S. Yediyurappa)
    രാജി പ്രഖ്യാപനം.
Karnataka Politics: രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ,  ഉടന്‍ ഗവര്‍ണറെ കാണും

ബംഗളൂരു: കര്‍ണാടകയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍, ലിംഗായത്ത് സമുദായത്തില്‍പ്പെട്ട സന്യാസിമാരുടെ   പ്രതിഷേധം  ഫലം കണ്ടില്ല,  രാജി പ്രഖ്യാപിച്ച് മുഖമന്ത്രി  ബി എസ് യെദിയൂരപ്പ (B. S. Yediyurappa)...  

കഴിഞ്ഞ കുറെ മാസങ്ങളായി നേതൃമാറ്റത്തിനുള്ള ആവശ്യം സംസ്ഥാനത്ത്  ഉയരുകയായിരുന്നു.  സംസ്ഥാനത്ത്  BJP സര്‍ക്കാര്‍ അധികാരമെറ്റ് 2   വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ്   ബി എസ് യെദിയൂരപ്പയുടെ  (B. S. Yediyurappa
 രാജി പ്രഖ്യാപനം.

വികാര നിര്‍ഭരമായ നിമിഷങ്ങളായിരുന്നു നിയമസഭയില്‍ ഇന്ന് നടന്നത്.  പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ്  ഈറനണിഞ്ഞ കണ്ണുകളോടെയാണ്  രാജി പ്രഖ്യാപനം നടത്തിയത്.

"അടൽ ബിഹാരി വാജ്‌പേയി (Atal Bihari Vajpayee) ഇന്ത്യയുടെ  പ്രധാനമന്ത്രിയായിരുന്ന അവസരത്തില്‍  അദ്ദേഹം തന്നോട്  കേന്ദ്ര മന്ത്രിയാകാൻ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ കർണാടകയാണ് തിരഞ്ഞെടുത്തത്", യെദിയൂരപ്പ  പറഞ്ഞു, 

'കര്‍ണാടകയില്‍  BJP ഏറെ വളര്‍ന്നിരിയ്ക്കുന്നു.   കഴിഞ്ഞ 2 വര്‍ഷം അഗ്നി പരീക്ഷകള്‍ നിറഞ്ഞതായിരുന്നു.  കോവിഡ്  വരുത്തിയ പ്രതിസന്ധി വളരെ വലുതായിരുന്നു'. 78 കാരനായ  ബി എസ് യെദിയൂരപ്പ പറഞ്ഞു. 

കഴിഞ്ഞ ദിവസം യെദിയൂരപ്പ തന്‍റെ രാജി സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.   എന്നാല്‍, ദേശീയ നേതൃത്വം ഇത് നിരാകരിയ്ക്കുകയായിരുന്നു.  എന്നല്‍, ഇന്ന് സഭയില്‍ രാജി പ്രഖ്യാപിച്ച അദ്ദേഹം, ഗവര്‍ണറെ കണ്ടതിന് ശേഷം  രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, കര്‍ണാടകയിലെ  ലിംഗായത്ത്  സമുദായം യെദിയൂരപ്പയുടെ രാജി എങ്ങനെ ഉള്‍ക്കൊള്ളുമെന്നത്  ഇപ്പോഴും ചോദ്യമാണ്.   സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ്  ലിംഗായത്ത്  സമുദായതിനുള്ളത്. 

Also Read: Kargil Vijay Diwas : വീരമൃത്യു വരിച്ചവർക്ക് പ്രണാമം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യെദിയൂരപ്പ  രാജി വയ്ക്കുമെന്ന സൂചനകള്‍ പുറത്തു വന്നതേ പ്രതിഷേധവുമായി  നൂറുകണക്കിന് ലിംഗായത്ത്   സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍,  യെദിയൂരപ്പയ്ക്ക് ശേഷം അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. എന്നാല്‍,  മുതിര്‍ന്ന നേതാവ്  B L Sസന്തോഷിന്‍റെ  പേര് ചിലര്‍ സൂചിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

  

 

Trending News