കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്‍റെ പിടിയില്‍... ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

കേരളത്തില്‍ 'ലൗ ജിഹാദ്', ലക്ഷ്യം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍!! ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്.

Last Updated : Sep 24, 2019, 03:01 PM IST
കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്‍റെ പിടിയില്‍... ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ 'ലൗ ജിഹാദ്', ലക്ഷ്യം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍!! ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്.

മുസ്ലിം ഭീകരവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്നതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. 

കേരളത്തില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടെ കുറഞ്ഞത്‌ 4000 പെണ്‍കുട്ടികളെങ്കിലും ലൗ ജിഹാദിന്‍റെ പിടിയിലായതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാക്കുന്നതായാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ എളുപ്പത്തില്‍ ഇരകളാക്കാന്‍ സാധിക്കുന്നുവെന്നാണ് വര്‍ദ്ധിച്ചുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തെളിയിക്കുന്നതെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ ചൂണ്ടിക്കാണിക്കുന്നു.  

അടുത്തിടെ, കോഴിക്കോട്ടും ഡല്‍ഹിയിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും, ഈ വിഷയം എൻഐഎ അന്വേഷിക്കണമെന്നും ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടു.

കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഈ വിഷയത്തില്‍ പഠന൦ നടത്തിയിരുന്നു. കെസിബിസി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 2005 മുതൽ 2012 വരെയുള്ള 7 വർഷത്തിനിടെ കേരളത്തില്‍മാത്രമായി 4000 ക്രിസ്ത്യൻ പെൺകുട്ടികള്‍ 'ലൗ ജിഹാദ്"ന്‍റെ ഇരകളായിട്ടുണ്ട്.

കോഴിക്കോട്ടും ഡല്‍ഹിയിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഈ വിഷയം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയിലെ മലയാളിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖിയെന്നയാള്‍ പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഒപ്പം, പെണ്‍കുട്ടിയെ ഐഎസില്‍  ചേര്‍ക്കുമെന്ന സൂചനയും രക്ഷിതാക്കള്‍ നല്‍കിയിരുന്നു. കോഴിക്കോട്, വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി മതം മാറാന്‍ ഭീഷണിപ്പെടുത്തിയ സംഭവ൦ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

"സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. ഭൂരിഭാഗം സംഭവങ്ങളിലും ഇരകള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. ഭീഷണി കാരണമാണ് പലപ്പോഴും രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവരാത്തത്", ഈ വിഷയത്തില്‍ ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി.

സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഭയത്തിന് അടിസ്ഥാനമുണ്ട്. കേരളത്തില്‍നിന്നും ആദ്യം ഐഎസില്‍ ചേര്‍ന്ന 21 പേരില്‍ അഞ്ച് പേര്‍ മതംമാറ്റത്തിന് ഇരകളായ ക്രിസ്ത്യാനികളാണ് എന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. 

 

Trending News