ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ചുമതലയേറ്റു. 24 വർഷങ്ങൾക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള നേതാവ് കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റത്.പാർട്ടിയിൽ യുവാക്കൾക്ക് 50 ശതമാനം സംവരണം കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പുകൾ നേരിടാൻ പ്രത്യേക സമിതികൾ രൂപീകരിക്കുമെന്നും ഖാർഗെ പറഞ്ഞു.കോൺഗ്രസിലെ പ്രതിസന്ധികൾ നേരിടാൻ ഖാർഗെക്ക് സാധിക്കുമെന്ന് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി.
രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.ഡൽഹി എഐസിസി ഓഫീസിലായിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ഉദയ്പൂർ പ്രഖ്യാപനം നടപ്പിലാക്കുമെന്നും പാർട്ടിയിൽ യുവാക്കൾക്ക് 50 ശതമാനം സംവരണം കൊണ്ടുവരുമെന്നും ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പുകൾ നേരിടാൻ പ്രത്യേക സമിതികൾ രൂപീകരിക്കുമെന്നും പുതിയ അദ്ധ്യക്ഷൻ വ്യക്തമാക്കി.ഖാർഗെ പരിചയ സമ്പന്നനായ നേതാവാണെന്നും കോൺഗ്രസിലെ പ്രതിസന്ധികൾ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
പ്രവർത്തക സമിതി അംഗങ്ങൾ, പിസിസി അദ്ധ്യക്ഷന്മാർ, എംപിമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുലും ഡൽഹിയിലെത്തിയിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ, 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവയിൽ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതാണ് പുതിയ അദ്ധ്യക്ഷന് മേലുള്ള പ്രാഥമിക ദൗ
ത്യം. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് തടയുക എന്നതും ഖാർഗെയ്ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...