കോൺഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരൻ രംഗത്ത്

കോൺഗ്രസ്​ പാർട്ടിക്കെതിരെ രൂക്ഷ വിമർശവുമായി കെ.മുരളീധരൻ രംഗത്ത്. കോൺഗ്രസ്​ പാർട്ടി കരകയറുന്ന ലക്ഷണമില്ലെന്നും വലിയ പരിക്കാണ്​ പാർട്ടിക്ക്​ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു​. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്നും സമരങ്ങള്‍ പ്രതീകാത്മകമായി മാറിയെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.  മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. 

Last Updated : Jul 16, 2016, 07:42 PM IST
കോൺഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരൻ രംഗത്ത്

കോഴിക്കോട്​: കോൺഗ്രസ്​ പാർട്ടിക്കെതിരെ രൂക്ഷ വിമർശവുമായി കെ.മുരളീധരൻ രംഗത്ത്. കോൺഗ്രസ്​ പാർട്ടി കരകയറുന്ന ലക്ഷണമില്ലെന്നും വലിയ പരിക്കാണ്​ പാർട്ടിക്ക്​ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു​. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്നും സമരങ്ങള്‍ പ്രതീകാത്മകമായി മാറിയെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.  മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. 

ത​ന്‍റെ മണ്ഡലത്തിൽ പൈസ കൊടുത്തിട്ട്​ പോലും പ്രചരണത്തിനിറങ്ങാൻ ആളെ കിട്ടിയില്ല. ഇതിന്‍റെ പേരില്‍ പാർട്ടി നേതൃത്വത്തിന്​ പരാതി കൊടുത്തിട്ട്​ കാര്യമില്ലെന്നും അതിന്​ താന്‍തയ്യാറല്ലെന്നും കെ. മുരളീധരൻ വ്യക്​തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ എന്നെ ജയിപ്പിച്ചത്​ ജനങ്ങളാണ്​. നേതൃത്വത്തിന്​ ആശങ്ക സ്വന്തം കാ​ര്യത്തിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്ന് പറഞ്ഞ് ബിജെപിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഭാഷയില്‍ മുന്നണിക്കുളളവര്‍ വിമര്‍ശിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Trending News