Lata Mangeshkar: ഇന്ത്യയുടെ വാനമ്പാടി; ലതാ മങ്കേഷ്കർ വിടപറഞ്ഞിട്ട് ഒരു വർഷം

Lata Mangeshkar death anniversary: മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി മൂവായിരത്തിലേറെ പാട്ടുകൾ ലതാ മങ്കേഷ്കർ ​പാടി.

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 01:12 PM IST
  • മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ നേടി
  • ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങളിലൂടെ രാജ്യം ലതാ മങ്കേഷ്കറെ ആദരിച്ചു
  • 92-ാം വയസിൽ ആ ശബ്ദമാധുര്യം വിട പറഞ്ഞു
Lata Mangeshkar: ഇന്ത്യയുടെ വാനമ്പാടി; ലതാ മങ്കേഷ്കർ വിടപറഞ്ഞിട്ട് ഒരു വർഷം

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മനോഹര ​ഗാനങ്ങൾ സമ്മാനിച്ച് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വർഷം. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിൽ ലതാ മങ്കേഷ്കർ ​ഗാനങ്ങൾ ആലപിച്ചു.

ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി മൂവായിരത്തിലേറെ പാട്ടുകൾ പാടി. ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ നേടി. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങളിലൂടെ രാജ്യം ലതാ മങ്കേഷ്കറെ ആദരിച്ചു. 92-ാം വയസിൽ ആ ശബ്ദമാധുര്യം വിട പറഞ്ഞു.

കോവിഡും ന്യുമോണിയയും ബാധിച്ച് ചികിത്സയിലിരിക്കേ 2022 ഫെബ്രുവരി ആറിനായിരുന്നു മരണം. 1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ലതാ മങ്കേഷ്കറിന്റെ ജനനം.

ALSO READ: Lata Mangeshkar Demise | നെഹ്റുവിനെ കരയിപ്പിച്ച ലതാ മങ്കേഷ്ക്കറുടെ ആ ​ഗാനം...

വലിയ സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയുടെ 13–ാം വയസിൽ പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ ചുമതല ലത ഏറ്റെടുക്കേണ്ടി വന്നു. പിതാവിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം ഒരുക്കിക്കൊടുത്തത്.

1945 ൽ മുംബൈയിലെത്തിയ ലതാ മങ്കേഷ്കർ, ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനാരംഭിച്ചു. രാമു കാര്യാട്ട് സംവിധാനം ചെയ്ത 'നെല്ല്' എന്ന ചിത്രത്തിൽ സലിൽ ചൗധരിയുടെ സംഗീതം നൽകി ലതാ മങ്കേഷ്കർ പാടിയ 'കദളീ ചെങ്കദളീ' എന്ന ഗാനം എക്കാലത്തെയും ഹിറ്റ് ​ഗാനങ്ങളിലൊന്നാണ്. മലയാളത്തിൽ ലതാ മങ്കേഷ്കർ പാടിയ ഏക ഗാനവും ഇതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News