BARC Job Vacancies:ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ നിരവധി ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം

വിഞ്ജാപനം സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 01:18 PM IST
  • ഏപ്രിൽ-01-നാണ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്
  • സ്റ്റൈപ്പൻഡിയറി ട്രെയിനി കാറ്റഗറി-1 ന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗിൽ ഡിപ്ലോമ
  • കാറ്റഗറി-II-ലേക്ക് അപേക്ഷിക്കുന്നവർ 60% മാർക്കോടെ 10-ാം ക്ലാസും പാസായിരിക്കണം
BARC Job Vacancies:ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ നിരവധി ഒഴിവുകൾ, ഉടൻ അപേക്ഷിക്കാം

ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്‌റ്റൈപ്പൻഡറി ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ്, ടെക്‌നീഷ്യൻ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. സ്റ്റൈപ്പൻഡിയറി ട്രെയിനി കാറ്റഗറി-1, സ്റ്റൈപ്പൻഡിയറി ട്രെയിനി കാറ്റഗറി-II, സയന്റിഫിക് അസിസ്റ്റന്റ് (സെക്യൂരിറ്റി), ടെക്‌നീഷ്യൻ (ലൈബ്രറി സയൻസ്), ടെക്‌നീഷ്യൻ (റിഗ്ഗർ) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഒഴിവുകൾ

ആകെ 266 തസ്തികകളിലേക്കാണ് നിയമനം നടത്തുക. സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറിI-ൽ  ജനറൽ-27, EWS-8, ഒബിസി- 18, എസ് സി-10, എസ്ടി-7, PWD-1 തസ്തികകൾ അടക്കം ആകെ 71 തസ്തികകളും. കാറ്റഗറി-2-ൽ ആകെ 189 തസ്തികകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിൽ 118 തസ്തികകൾ ജനറലും, 14 ഇഡബ്ല്യുഎസ്, 33 ഒബിസി, 23 എസ്സി, 1 തസ്തിക പിഡബ്ല്യുഡി എന്നിങ്ങനെയാണ് നീക്കിവച്ചിരിക്കുന്നത്.

യോഗ്യത, അപേക്ഷ തീയ്യതി

ഏപ്രിൽ-01-നാണ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്  30 ഏപ്രിൽ 2022-നാണ് അപേക്ഷയുടെ അവസാന തീയ്യതി. സ്റ്റൈപ്പൻഡിയറി ട്രെയിനി കാറ്റഗറി-1 ന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി-II-ലേക്ക് അപേക്ഷിക്കുന്നവർ 60% മാർക്കോടെ 10-ാം ക്ലാസും പാസായിരിക്കണം.

കൂടാതെ ഇവർക്ക് A/c മെക്കാനിക് ട്രേഡിലുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്കായി പുറപ്പെടുവിച്ച അറിയിപ്പ് കാണാൻ കഴിയും.

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ബാർക്കിൻറെ ഔദ്യോഗിക വെബ്സൈറ്റായ https://nrbapply.formflix.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. വെബ്‌സൈറ്റിന്റെ ഹോം പേജിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് മാത്രം അപേക്ഷ സമർപ്പിക്കണം. ഒരു തസ്തികയിലേക്ക് ഒരു അപേക്ഷ മാത്രമേ സാധിക്കുകയുള്ളു. ഉദ്യോഗാർത്ഥി ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ പോസ്റ്റിനും പ്രത്യേകം അപേക്ഷയും ഫീസും അടയ്‌ക്കേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News