പെൺകുട്ടിയുടെ വീട്ടുകാർക്ക് അസൗകര്യം; ഇടത് എംപിമാർ ഹത്രാസ് യാത്ര മാറ്റിവെച്ചു

ഇവരുടെ യാത്രയുടെ ലക്ഷ്യം പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുക എന്നതായിരുന്നു.  കൂടാതെ ജില്ലാ കളക്ടറുമായും പൊലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്തുമെന്നും എംപിമാർ അറിയിച്ചിരുന്നു.    

Last Updated : Oct 11, 2020, 11:12 AM IST
  • മാത്രമല്ല സന്ദർശനത്തിന് ശേഷം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടത്തി ചീഫ് ജസ്റ്റിസ് എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇവർ നേരത്തെ അറിയിച്ചിരുന്നു.
  • ഇതിനിടയിൽ ഹത്രാസ് പെൺകുട്ടിയുടെ മരണം ദൂരഭിമാനക്കൊലയാണെന്ന ആക്ഷേപത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ കത്തിന്മേൽ ആണ് ഇങ്ങനൊരു അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പെൺകുട്ടിയുടെ വീട്ടുകാർക്ക് അസൗകര്യം; ഇടത് എംപിമാർ ഹത്രാസ് യാത്ര മാറ്റിവെച്ചു

ന്യുഡൽഹി: പെൺകുട്ടിയുടെ വീട്ടുകാർ അസൗകര്യം അറിയിച്ചതിനെത്തുടർന്ന്  ഇടത് എംപിമാർ നടത്താനിരുന്ന ഹത്രാസ് യാത്ര (Hathras visit) മാറ്റിവെച്ചു.  സിപിഎം, എൽജെഡി, സിപിഐ എന്നീ പാർട്ടികളുടെ എംപിമാർ ആണ് ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ തീരുമാണിച്ചിരുന്നത്.  

ഇവരുടെ യാത്രയുടെ ലക്ഷ്യം പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുക എന്നതായിരുന്നു.  കൂടാതെ ജില്ലാ കളക്ടറുമായും പൊലീസ് മേധാവിയുമായും (Police Chief) കൂടിക്കാഴ്ച നടത്തുമെന്നും എംപിമാർ അറിയിച്ചിരുന്നു.  

Also read: Hathras: വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണം; കോടതിയെ സമീപിച്ച് ഹത്രാസ് കുടുംബം

മാത്രമല്ല സന്ദർശനത്തിന് ശേഷം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടത്തി ചീഫ് ജസ്റ്റിസ് എന്നിവർക്ക് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇവർ നേരത്തെ അറിയിച്ചിരുന്നു.   ഇതിനിടയിൽ ഹത്രാസ് പെൺകുട്ടിയുടെ മരണം ദൂരഭിമാനക്കൊലയാണെന്ന ആക്ഷേപത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പ്രതികളുടെ കത്തിന്മേൽ ആണ് ഇങ്ങനൊരു അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

എന്നാൽ സഹോദരന്റെ മർദ്ദനമേറ്റാണ് പെൺകുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നിഷേധിച്ചിരുന്നു.  അന്വേഷണം വഴിതിരിക്കുകയാണോയെന്ന കുടുംബത്തിന്റെ ആശങ്കകൾക്കിടെയാണ് പൊലീസിന്റെ (Police) ഈ നീക്കവും.  പ്രതികളുടെ കത്തിലെ ആരോപണമനുസരിച്ച്  വൈരാഗ്യം നിലനിന്നിരുന്ന അയൽവീട്ടിലെ യുവാവുമായി പെൺകുട്ടിയ്ക്ക് ഉണ്ടായിരുന്ന പ്രേമബന്ധമാണ് കുടുംബക്കാരെ ചൊടിപ്പിച്ചത് എന്നാണ്. 

Also read: Hathras Gang Rape Case: ബലാത്സംഗത്തിന്റെ ലക്ഷണങ്ങളുണ്ട്‌, പോലീസ് വാദം പൊളിച്ച് റിപ്പോര്‍ട്ട്

മാത്രമല്ല പ്രതിയായ സന്ദീപുമായി പെൺകുട്ടി സംസാരിച്ച് നിൽക്കുന്നത് കണ്ട് ദേഷ്യംപൂണ്ട സഹോദരൻ പെൺകുട്ടിയെ അടിച്ച് അവശയാക്കിയെന്നും ഇതാണ് മരണകാരണമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.  ഇതിന്റെ അടസ്ഥാനത്തിലാണ് പൊലീസ് (Police) അന്വേഷണം ആരംഭിച്ചത്.  അതുകൊണ്ടുതനന്നേ പെൺകുട്ടിയുടെ സഹോദരനെ വീണ്ടും ചോദ്യം ചെയ്തേക്കും എന്നാണ് സൂചന.      

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News