ചൈനയിലെ വന്മതിൽ താണ്ടി ലോകമെമ്പാടും വ്യാപിക്കുന്ന കോറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.14 ലക്ഷം കടന്നു.
24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണസംഖ്യ 5274 ആണ്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,12,241 ആയി. കൂടാതെ ഇതുവരെ 210 രാജ്യങ്ങളിലായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് 18,07 ,939 പേർക്കാണ്.
Also read: മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാർക്ക് കോറോണ
ലോകമാകമാനം 24 മണിക്കൂറിനുള്ളിൽ 69,540 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോറോണ ബാധിച്ചവരും അതുമൂലം മരണം സംഭവിച്ചവരും ഉള്ളത് അമേരിക്കയിലാണ്.
ഏതാണ്ട് 21,991 പേരാണ് ഇതുവരെ കോറോണ ബാധിച്ച് അമേരിക്കയിൽ മരണമടഞ്ഞത്. 5,58,447 പേർക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെമാത്രം 1,414 പേരാണ് മരണമടഞ്ഞത്.
അതിനിടയിൽ ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരത്തോട് അടുക്കുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ ബ്രിട്ടനിൽ മരണസംഖ്യ പതിനായിരം കടന്നു.