"മഹാ നാടകം": ഗവര്‍ണറുടെ നടപടികള്‍ സംശയമുണ്ടാക്കുന്നു, ശിവസേന സുപ്രീംകോടതിയില്‍...

മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന അഭിഭാഷകന്‍ സുപ്രീംകോടതിയില്‍... 

Last Updated : Nov 25, 2019, 02:06 PM IST
    1. പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കത്ത് നല്‍കിയ ഗവര്‍ണറുടെ നടപടി തെറ്റാണ്. ഗവര്‍ണറുടെ ഈ നടപടി സംശയാസ്പദമാണ് എന്ന് ശിവസേന
    2. പ്രോടൈം സ്പീക്കറെ തിരഞ്ഞെടുത്ത് ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യ൦
"മഹാ നാടകം": ഗവര്‍ണറുടെ നടപടികള്‍ സംശയമുണ്ടാക്കുന്നു, ശിവസേന സുപ്രീംകോടതിയില്‍...

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന അഭിഭാഷകന്‍ സുപ്രീംകോടതിയില്‍... 

പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കത്ത് നല്‍കിയ ഗവര്‍ണറുടെ നടപടി തെറ്റാണ്. ഗവര്‍ണറുടെ ഈ നടപടി സംശയാസ്പദമാണ് എന്ന് ശിവസേനയ്ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത് എന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

അതേസമയം, പ്രോടൈം സ്പീക്കറെ തിരഞ്ഞെടുത്ത് ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും ആവശ്യപ്പെട്ടത്.. സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാന്‍ അനുവദിക്കരുതെന്നും ഇത് ബിജെപിയുടെ കെണിയാണെന്നും ഇരുവരും കോടതിയില്‍ ബോധിപ്പിച്ചു. അജിത് പവാറിനെ കൊണ്ട് വിപ്പ് കൊടുപ്പിച്ച് എന്‍സിപി അംഗങ്ങളെ അയോഗ്യരാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം കോടതിയെ ഓര്‍മിപ്പിച്ചു.

കൂടാതെ, അജിത് പവാര്‍ എന്‍സിപി എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയെന്ന് പറഞ്ഞ് സമര്‍പ്പിച്ച കത്തില്‍ എവിടെയാണ് ബിജെപിയെ പിന്തുണക്കുന്നതെന്ന് പറയുന്നതെന്നും സിബല്‍ ചോദിച്ചു. 

Also read: "മഹാ നാടകം": സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ബിജെപി സുപ്രീംകോടതിയില്‍!!

അതേസമയം, 154 എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയ സത്യവാങ്മൂലം തന്‍റെ കൈവശമുണ്ടെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്‍സിപിയുടെ 48ഉം ശിവസേനയുടെ 56ഉം കോണ്‍ഗ്രസിന്‍റെ 44 ഉം 6 സ്വതന്ത്ര എംഎല്‍എമാരുടേതുമടക്കമാണ്‌ 154 പേരുടെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 5:30നാണ് രാഷ്‌ട്രപതി മഹാരാഷ്ട്രയിലെ രാഷ്‌ട്രപതി ഭരണം നിര്‍ത്തലാക്കിയതായി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന്, 8 മണിക്ക് സംസ്ഥാന മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നവിസും ഉപ മുഖ്യമന്ത്രിയായി അജിത്‌ പവാറും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് ത്രികക്ഷി സഖ്യം സുപ്രീം കോടതിയെ സമീപിച്ചത്.

Also read: "മഹാ നാടകം": വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച 10:30ന്

Trending News