Maharashtra Crisis : ഇനി ഓപ്പറേഷൻ താമര?; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

Maharashtra Political Crisis മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഇന്നലെ ജൂൺ 23ന് അടിയന്തരമായി ന്യൂ ഡൽഹിക്ക് തിരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് ഫട്നാവിസിന്റെ അടിയന്തര യാത്ര.

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 07:22 AM IST
  • നിയമസഭയിൽ നിന്ന് അയോഗ്യരാക്കിയാൽ കേസ് സുപ്രീം കോടതിയിൽ വാദിക്കാനുള്ള എല്ലാ സഹായവും ബിജെപി ഉറപ്പാക്കുമെന്ന് ഷിൻഡെ തനിക്കൊപ്പമുള്ള വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകി.
  • കൂടാതെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഇന്നലെ ജൂൺ 23ന് അടിയന്തരമായി ന്യൂ ഡൽഹിക്ക് തിരിച്ചിരുന്നു.
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് ഫട്നാവിസിന്റെ അടിയന്തര യാത്ര.
Maharashtra Crisis : ഇനി ഓപ്പറേഷൻ താമര?; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

മുംബൈ : മഹാരാഷ്ട്രയിൽ കളം ഇനി നേരിട്ട് ഇറങ്ങി പിടിക്കാൻ ബിജെപി. ശിവസേനയുടെ വിമത എംഎൽഎമാർക്ക് ഏത് വിധത്തിലുമുള്ള നിയമസഭ ബിജെപി ഉറപ്പാക്കിട്ടുണ്ടെന്ന് വിമത നേതാവ് ഏകനാഥ് ഷിൻഡെ അറിയിച്ചു. നിയമസഭയിൽ നിന്ന് അയോഗ്യരാക്കിയാൽ കേസ് സുപ്രീം കോടതിയിൽ വാദിക്കാനുള്ള എല്ലാ സഹായവും ബിജെപി ഉറപ്പാക്കുമെന്ന് ഷിൻഡെ തനിക്കൊപ്പമുള്ള വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകി. 

കൂടാതെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഇന്നലെ ജൂൺ 23ന് അടിയന്തരമായി ന്യൂ ഡൽഹിക്ക് തിരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് ഫട്നാവിസിന്റെ അടിയന്തര യാത്ര.

ALSO READ : Maharashtra Crisis : താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു; എന്ത് വിലകൊടുത്തും സർക്കാരിനെ സംരക്ഷിക്കുമെന്ന് പവാർ

അതേസമയം രണ്ട് എംഎൽഎമാരും കൂടി വിമത പക്ഷത്തെത്തി. ഇതോടെ ഷിൻഡെയെ പിന്തുണയ്ക്കുന്നവരുടെ അംഗബലം 46 ആയി. കൂടാതെ ഷിൻഡെയെ നിയമസഭ കക്ഷി നേതാവായും ഭരത്ഷേട്ട് ഗോഗാവാലയെ ചീഫ് വിപ്പായി തിരഞ്ഞെടുത്ത് എന്ന് അറിയിച്ചുകൊണ്ട് 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്ത് ഡെപ്യുട്ടി സ്പീക്കർക്കും ഗവർണർക്കും അയച്ചു. 

എന്നാൽ വിമത എംഎൽഎമാരെ ഏത് വിധേനയും അനുനയിപ്പിക്കാനുള്ള ശ്രമമാണ് ശിവസേനയ്ക്കുള്ളിൽ നടക്കുന്നത്. അതിനായി കോൺഗ്രസ് എൻസിപി സഖ്യം വിടാൻ പോലും തയ്യറാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് അറിയിച്ചു. എന്നാൽ ഗുവാഹത്തിയിലുള്ള എംഎൽഎമാർ എല്ലാവരും തിരികെ മുംബൈയിലെത്തണമെന്നും ശിവസേനയിലെ എല്ലാ എംഎൽഎമാരും സഖ്യം അവസാനിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതും പരിഗണിക്കാമെന്നും റൗത് പറഞ്ഞു.

ALSO READ : Maharashtra Crisis : മഹാ വികാസ് അഘാടി വിടാം, പക്ഷെ ; പുതിയ നീക്കവുമായി ശിവസേന

"ഗുവാഹത്തിയിൽ നിന്ന് ആശയവിനമയം നടത്താൻ സാധിക്കില്ല, അവർ നിർബന്ധമായും മുംബൈയിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തണം. എല്ലാ എംഎൽഎമാരും സഖ്യം വിടാൻ ആവശ്യപ്പെടുകയാണെങ്കിൽ അതും പരിഗണിക്കാൻ ഞങ്ങൾ തയ്യറാണ്. പക്ഷെ അതിനായി അവർ ഇവിടെയെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തണം" സഞ്ജയ് റൗത് പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News