റാലിയില്‍ പങ്കെടുക്കാന്‍ മമ്തയും അഖിലേഷും ശരത് യാദവും; നിതീഷിനെതിരെ ആഞ്ഞടിച്ച് ലാലുപ്രസാദ് യാദവ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമ്ത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി ലീഡര്‍ അഖിലേഷ് യാദവ്, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ലാലുപ്രസാദ് യാദവിന്‍റെ 'ദേശ് ബച്ചാവോ, ബിജെപി ഭഗാവോ' റാലിയില്‍ സംബന്ധിച്ചു. പ്രതിപക്ഷ നേതാവ് ശരത് യാദവും പരിപാടിക്ക് ഉണ്ടായിരുന്നു. പങ്കെടുക്കരുതെന്ന ജെഡിയു നിര്‍ദേശം മറികടന്നാണ് ശരത് യാദവ് എത്തിയത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജെഡിയു രാജ്യസഭാ എംപി അലി അന്‍വര്‍ കൂടെയുണ്ടായിരുന്നു.

Last Updated : Aug 27, 2017, 06:54 PM IST
റാലിയില്‍ പങ്കെടുക്കാന്‍ മമ്തയും അഖിലേഷും ശരത് യാദവും; നിതീഷിനെതിരെ ആഞ്ഞടിച്ച് ലാലുപ്രസാദ് യാദവ്

പാറ്റ്ന: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമ്ത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി ലീഡര്‍ അഖിലേഷ് യാദവ്, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ലാലുപ്രസാദ് യാദവിന്‍റെ 'ദേശ് ബച്ചാവോ, ബിജെപി ഭഗാവോ' റാലിയില്‍ സംബന്ധിച്ചു. പ്രതിപക്ഷ നേതാവ് ശരത് യാദവും പരിപാടിക്ക് ഉണ്ടായിരുന്നു. പങ്കെടുക്കരുതെന്ന ജെഡിയു നിര്‍ദേശം മറികടന്നാണ് ശരത് യാദവ് എത്തിയത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജെഡിയു രാജ്യസഭാ എംപി അലി അന്‍വര്‍ കൂടെയുണ്ടായിരുന്നു.

"കഴിഞ്ഞ തവണ ഞാനിവിടെ വന്നത് ബീഹാറിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു, നിതീഷ് കുമാറിന് വേണ്ടിയായിരുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുകയും ലല്ലുജി ജയിക്കുകയും ചെയ്യും." മമ്ത പറഞ്ഞു. ഈ രാജ്യത്തെ വിഭജിക്കാന്‍ സമ്മതിക്കരുതെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.

'അച്ചേ ദിന്‍' എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. കാണാന്‍ മാത്രം ഉള്ള പുരോഗമനം ഒന്നും ഉണ്ടായിട്ടും ഇല്ല, ഗവണ്മെന്റിനെതിരെ സംസാരിക്കാതിരിക്കാന്‍ ആളുകളെ പേടിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. പക്ഷേ എനിക്കാരെയും പേടിയില്ല'' മമ്ത തുടര്‍ന്നു. 

നോട്ട് നിരോധനത്തിന് മുന്‍പേ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. രാജ്യം നഷ്ടത്തിലായി. ആളുകള്‍ക്ക് ഇതേക്കുറിച്ച് അത്ര വിവരമില്ല. കുറേപ്പേര്‍ തൊഴില്‍രഹിതരായി. നമുക്ക് വേണ്ടത് കര്‍ഷകരുടെയും യുവാക്കളുടെതുമായ ഒരു രാജ്യമാണ്." മമ്ത പറയുന്നു

നിതീഷ് കുമാര്‍ അത്ര മികച്ച വ്യക്തി അല്ലെന്ന് ലാലുപ്രസാദ്‌ യാദവ് തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. താനാണ് നിതീഷ് കുമാറിനെ ഉയര്‍ത്തിക്കൊണ്ടു വന്നത്. എന്നാല്‍ അത് പാഴായിപ്പോയെന്നും തേജസ്വിയോട് അദ്ദേഹത്തിന് അസൂയയായിരുന്നു എന്നും ലാലു പറഞ്ഞു.

Trending News