പാര്‍ലമെന്‍റിലും സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി

പാര്‍ലമെന്‍റില്‍ സുരക്ഷാ വീഴ്ച. പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി.

Last Updated : Dec 9, 2019, 07:17 PM IST
  • പാര്‍ലമെന്‍റില്‍ സുരക്ഷാ വീഴ്ച
  • പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി
പാര്‍ലമെന്‍റിലും സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ സുരക്ഷാ വീഴ്ച. പാര്‍ലമെന്‍റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ഡല്‍ഹി പോലീസിന് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ചോദ്യം ചെയ്തു വരുന്നു. 
എന്നാല്‍ സംഭവം' സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സി൦ഗിന്‍റെ വാഹനവ്യൂഹത്തിനിടയിലേക്ക് അജ്ഞാതന്‍ കടന്നുകയറിയതും സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറിയത്. സുരക്ഷാസേന ഉടന്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.

ഈ സംഭവത്തിന് തൊട്ടുമുന്‍പത്തെ ദിവസം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസതിയിലും വന്‍ സുരക്ഷാവീഴ്ചയുണ്ടായിരുന്നു. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രിയങ്കയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതര്‍ സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Trending News