ഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസം വിഭവങ്ങൾ ഒഴിവാക്കി; പരാതിയുമായി അലിഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥികൾ

ഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസ വിഭവങ്ങള്‍ ഒഴിവാക്കിയതിനെതിരെ പരാതിയുമായി അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍. യൂനിവേഴ്സിറ്റിയുടെ വി.സി സമീർ ഉദൈൻ ഷാ മുൻപാകെ പരാതി നൽകിയിരിക്കുന്നത്. 

Last Updated : Mar 30, 2017, 04:39 PM IST
ഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസം വിഭവങ്ങൾ ഒഴിവാക്കി; പരാതിയുമായി അലിഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥികൾ

ലക്നോ: ഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസ വിഭവങ്ങള്‍ ഒഴിവാക്കിയതിനെതിരെ പരാതിയുമായി അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍. യൂനിവേഴ്സിറ്റിയുടെ വി.സി സമീർ ഉദൈൻ ഷാ മുൻപാകെ പരാതി നൽകിയിരിക്കുന്നത്. 

അറവുശാലകള്‍ക്കെതിരായ നടപടികളുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ട് പോവുന്നതിനിടെയാണ് പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം ഇറച്ചിക്ക് വില കൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സർവകലാശാലയുടെ  പബ്ലിക് റിലേഷൻസ് ഒാഫീസർ അറിയിച്ചു. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആയിരക്കണക്കിന് അറവുശാലകളാണ് അടച്ച് പൂട്ടിയത്. 

ലൈസൻസ് ഇല്ലെന്ന് ആരോപിച്ചാണ് ഇത്രയും അറവുശാലക്കെതിരെ  സർക്കാർ നടപടി. എന്നാൽ ലൈസൻസുള്ള അറവുശാലകൾ വരെ അടച്ച് പൂട്ടിയതായി ആരോപണങ്ങൾ ഉയർന്നിരുന്നിട്ടുണ്ട്.

Trending News