ഗുജറാത്തിലെ 'ജിഎസ്ടി' കുഞ്ഞുങ്ങള്‍: ജിഎസ്ടി യ്ക്ക് പിന്തുണയുമായി ഒരമ്മ സ്വന്തം മക്കള്‍ക്ക് പേരിട്ടത് ഇങ്ങനെ!

മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഗുഡ്‌സ് സര്‍വീസ് ടാക്‌സില്‍ (ജിഎസ്ടി) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗുജറാത്തിലെ ദമ്പതികള്‍ തങ്ങള്‍ക്ക് പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് ജിഎസ്ടിയെ സൂചിപ്പിക്കുന്ന പേരിട്ടു. 

Last Updated : Sep 11, 2017, 02:12 PM IST
ഗുജറാത്തിലെ 'ജിഎസ്ടി' കുഞ്ഞുങ്ങള്‍: ജിഎസ്ടി യ്ക്ക് പിന്തുണയുമായി ഒരമ്മ സ്വന്തം മക്കള്‍ക്ക് പേരിട്ടത് ഇങ്ങനെ!

ഗുജറാത്ത്‌: മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഗുഡ്‌സ് സര്‍വീസ് ടാക്‌സില്‍ (ജിഎസ്ടി) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗുജറാത്തിലെ ദമ്പതികള്‍ തങ്ങള്‍ക്ക് പിറന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് ജിഎസ്ടിയെ സൂചിപ്പിക്കുന്ന പേരിട്ടു. 

എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗുജറാത്തിലെ സൂറത്തില്‍ താമസിക്കുന്ന ഈ ദമ്പതികള്‍ ജി.എസ്‌.ടി. യിലെ ഓരോ അക്ഷരവും തുടങ്ങുന്ന പേരാണ് തങ്ങളുടെ മക്കള്‍ക്കിട്ടത്.    ജിയെ സൂചിപ്പിക്കാന്‍ ഗാരാവി, എസിനെ സൂചിപ്പിക്കാന്‍ സാഞ്ചി, ടിയെ സൂചിപ്പിക്കാന്‍ താരാവി എന്നാണ് പേരുകള്‍.   മോദിജിയുടെ ജിഎസ്ടിയില്‍ ആകൃഷ്ടരായാണ് ഞങ്ങള്‍ മക്കള്‍ക്ക് അതിനെ ഓര്‍മിപ്പിക്കുന്നതരത്തില്‍ പേരിടാന്‍ തീരുമാനിച്ചതെന്ന് മാതാവ് കഞ്ജന്‍ പട്ടേല്‍ പറഞ്ഞു.  ഈ വര്‍ഷം ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയത്.

 

 

Trending News