മോദി പ്രധാനമന്ത്രിയെ പോലെ പെരുമാറണം;ട്യൂബ് ലൈറ്റ് പരാമര്‍ശത്തില്‍ രാഹുലിന്‍റെ മറുപടി

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തിനിടെ നടത്തിയ ട്യൂബ് ലൈറ്റ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ഗാന്ധി മറുപടി നല്‍കി.ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല നരേന്ദ്ര മോദി പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപെടുത്തി.

Last Updated : Feb 7, 2020, 09:02 PM IST
  • പ്രധാനമന്ത്രിമാര്‍ക്ക് പ്രത്യേക അന്തസാണ് ഉള്ളത്.പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാര്‍ പൊതുവേ പെരുമാറുന്നത്.എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി അങ്ങനെയല്ല.പ്രധാനമന്ത്രി പദത്തിന് ചേരും വിധമല്ല അദ്ധേഹത്തിന്റെ പെരുമാറ്റമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .
മോദി പ്രധാനമന്ത്രിയെ പോലെ പെരുമാറണം;ട്യൂബ് ലൈറ്റ് പരാമര്‍ശത്തില്‍ രാഹുലിന്‍റെ മറുപടി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തിനിടെ നടത്തിയ ട്യൂബ് ലൈറ്റ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ഗാന്ധി മറുപടി നല്‍കി.ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല നരേന്ദ്ര മോദി പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപെടുത്തി.

പ്രധാനമന്ത്രിമാര്‍ക്ക് പ്രത്യേക അന്തസാണ് ഉള്ളത്.പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാര്‍ പൊതുവേ പെരുമാറുന്നത്.എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി  അങ്ങനെയല്ല.പ്രധാനമന്ത്രി പദത്തിന് ചേരും വിധമല്ല അദ്ധേഹത്തിന്റെ പെരുമാറ്റമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .

സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടതിന്റെ മുറുമുറുപ്പാണ് പരിഹാസത്തിന് പിന്നിലെന്ന് അദ്ദേഹം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.അതുകൊണ്ട് തന്നെ പരിഹാസത്തിന് മറുപടി നല്‍കില്ലെന്നും പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപെടുത്തി രാഹുല്‍ സംസാരിക്കാന്‍ മുതിര്‍ന്നതോടെ മോദി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം .ഞാന്‍ 30 - 40 മിനിറ്റ് സംസാരിച്ചു. ചിലര്‍ അങ്ങനെയാണ് ട്യൂബ് ലൈറ്റുപോലെ കത്താന്‍ വൈകും' - പ്രധാനമന്ത്രി പറഞ്ഞു.

 

Trending News