‘മോദി കള്ളൻ’ പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളി

കള്ളന്മാർ പേരിനൊപ്പം ‘മോദി’ എന്ന് ചേർക്കുന്നുവെന്ന പരാമർശത്തിന്റെ പേരിലാണ് രാഹുലിനെതിരെ കേസ് കൊടുത്തത്

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 07:36 PM IST
  • പ്രദീപ് മോദി എന്ന അഭിഭാഷകനാണ് രാഹുലിനെതിരെ ജാർഖണ്ഡിൽ കേസ് കൊടുത്തത്
  • രാഹുലിനെതിരായ മാനനഷ്ടകേസ് നിലനിൽക്കുമെന്ന് കോടതി അറിയിച്ചു
  • രാഹുൽഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി
‘മോദി കള്ളൻ’ പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളി

ഡൽഹി: മോദി എന്ന പേരുള്ളവരെ അപമാനിച്ചെന്ന പരാതിയിലുള്ള മാനനഷ്ടക്കേസ് തള്ളണമെന്ന രാഹുൽഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി.രാഹുലിനെതിരായ മാനനഷ്ടകേസ് നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. കള്ളന്മാർ പേരിനൊപ്പം ‘മോദി’ എന്ന് ചേർക്കുന്നുവെന്ന പരാമർശത്തിന്റെ പേരിലാണ് രാഹുലിനെതിരെ കേസ് കൊടുത്തത്.

 പ്രദീപ് മോദി എന്ന അഭിഭാഷകനാണ് രാഹുലിനെതിരെ ജാർഖണ്ഡിൽ കേസ് കൊടുത്തത്.രാഹുലിന്‍റെ പരാമർശം മോദിയെന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടത് വിചാരണ വേളയിലാണെന്നും അതിനാൽ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സൽപ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടൊപ്പമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News