ന്യൂയോര്‍ക്: അഞ്ചു രാഷ്ട്രങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. മൂന്ന് ദിവസം അമേരിക്കയില്‍ തങ്ങുന്ന മോദി പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ളവരുമായി തന്ത്രപ്രധാനകാര്യങ്ങളില്‍ ചര്‍ച്ച നടത്തും.അല്‍പ്പ സമയത്തിനകം മോഡിയും ഒബാമയും വൈറ്റ് ഹൌസിനകത്ത് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കും ,അതിന് ശേഷം ഒബാമ മോഡിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ വിരുന്നൊരുക്കിയിട്ടുണ്ട്
Also had a wonderful interaction with leading think tanks. pic.twitter.com/zoT1VPslml
— Narendra Modi (@narendramodi) June 7, 2016
നേരത്തെ വാഷിങ്ടണില്‍ എത്തിയ പ്രധാനമന്ത്രി അര്‍ലിങ്ടണ്‍ സെമിത്തേരി സന്ദര്‍ശിച്ച് യുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു. കൊളംബിയ സ്പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ചവരുടെ സ്മാരകത്തിലും ഇന്ത്യന്‍ രപധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു. കൊളംബിയ അപകടത്തില്‍ കൊല്ലപ്പെട്ട ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ കുടുംബത്തെയും പ്രധാനമന്ത്രി കണ്ടു.
Saluting ultimate courage...offered tributes at the @ArlingtonNatl. pic.twitter.com/WBqpPKzwJE
— Narendra Modi (@narendramodi) June 7, 2016
നാളെ അമേരിക്കയിലെ വ്യാപാര പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കും. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും.യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി..
നേരത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും മോഷണം പോയ 660 കോടിയുടെ പൈതൃക സ്വത്തുക്കള്‍ അമേരിക്ക പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം അപൂര്‍വ്വങ്ങളായ വസ്തുക്കള്‍ യുഎസ് അധികൃതര്‍ കൈമാറിയത്. അമേരിക്കയിലെ ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങിലാണ് സ്വത്തുക്കള്‍ മോദിക്ക് കൈമാറിയത്. അമേരിക്കയ്ക്ക് ശേഷം മെക്സിക്കോ കൂടി സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി വിദേശപര്യടനം പൂര്‍ത്തിയാക്കുക. ജൂണ്‍ ഒമ്പതിന് മോദി തിരിച്ച് ഇന്ത്യയിലെത്തും.