ദോഹ: ഇന്ത്യ അവസരങ്ങളുടെ നാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തര്‍ സന്ദര്‍ശനത്തിനിടയില്‍ പ്രമുഖ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.ഖത്തറുമായി സുപ്രധാനമായ പല കരാറുകളും ഒപ്പ് വെച്ചതായും അദ്ദേഹം ട്വിട്ടരിലൂടെ അറിയിച്ചു.
Crucial agreements were signed today, which will give new strength to India-Qatar ties. pic.twitter.com/a3EUPXwz3I
— Narendra Modi (@narendramodi) June 5, 2016
ശനിയാഴ്ച രാത്രിയാണ് മോദി ഖത്തറിലെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അദ്ദേഹത്തെ സ്വീകരിച്ചു. വൈകിട്ടു മുഷൈരിബ് ഡൗണ്‍ ടൗണ്‍ പ്രോജക്ടില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ക്യാംപ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ നേതൃത്വത്തിലാണു 350 പേര്‍ക്കായി ക്യാംപ് നടത്തിയത്.
എംബസികള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിലല്ല ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രതിഛായ സൃഷ്ടിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി അത് ഓരോ രാജ്യത്തുമുളള ഇന്ത്യന്‍ പൗരന്‍മാരെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദോഹ ഡൗണ്‍ ടൗണ്‍ പദ്ധതിയിലെ തൊഴിലാളികളുമായുള്ള സംഗമത്തിനിടയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
Also talked about the investment opportunities in India and why the world must come and @makeinindia. pic.twitter.com/ZX0kuWpAa6
— Narendra Modi (@narendramodi) June 5, 2016
തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവര്‍ തന്നോട് പങ്കുവെച്ചതായും അധികൃതരെ കാണുമ്പോള്‍ അക്കാര്യം സംസാരിക്കും.അവ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മോദി പറഞ്ഞു. തൊഴില്‍ ചെയ്യാനുള്ള കഴിവാണ് ഇന്ത്യക്കാരെ വേറിട്ട് നിര്‍ത്തുന്നത്. അതിന് നിങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു.സ്ഥിരമായി തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കുന്ന ഡോക്ടര്‍മാരെ അഭിനന്ദിക്കാനും പ്രധാനമന്ത്രി സമയം കണ്ടത്തെി.
ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ സ്വാഗതം പറഞ്ഞു.ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും മോദിയെ അനുഗമിച്ചു. ഖത്തര്‍ പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു.ഖത്തറിന് ശേഷം ,യു .എസ് സ്വിറ്റ്സര്‍ ലാന്‍ഡ് ,മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന പട്ടികയിലുള്ളത്.
Smiles and snacks in Doha...my first programme in Qatar was a visit to a Workers' Camp in downtown Doha. pic.twitter.com/vgQwZdZssX
— Narendra Modi (@narendramodi) June 4, 2016