ഇന്ത്യയില്‍ നിന്നും മോഷണം പോയ 660 കോടിയുടെ പൈതൃക സ്വത്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നും മോഷണം പോയ 660 കോടിയുടെ പൈതൃക സ്വത്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി.  ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്  വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം അപൂര്‍വ്വങ്ങളായ വസ്തുക്കള്‍ യുഎസ് അധികൃതര്‍ കൈമാറിയത്. അമേരിക്കയിലെ ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങിലാണ് സ്വത്തുക്കള്‍ മോദിക്ക് കൈമാറിയത്. 

Last Updated : Jun 7, 2016, 05:33 PM IST
ഇന്ത്യയില്‍ നിന്നും മോഷണം പോയ 660 കോടിയുടെ പൈതൃക സ്വത്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി

വാഷിങ്ടണ്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നും മോഷണം പോയ 660 കോടിയുടെ പൈതൃക സ്വത്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി.  ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്  വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം അപൂര്‍വ്വങ്ങളായ വസ്തുക്കള്‍ യുഎസ് അധികൃതര്‍ കൈമാറിയത്. അമേരിക്കയിലെ ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങിലാണ് സ്വത്തുക്കള്‍ മോദിക്ക് കൈമാറിയത്. 

ഇന്ത്യയുടെ സംസ്‌കാരത്തിന്‍റെ തന്നെ ഭാഗമായ ഈ വസ്തുക്കള്‍ തിരികെ നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാരിനോട് നന്ദി  അറിയിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തിരിച്ചു കിട്ടിയ ഈ പൈതൃക സ്വത്തുക്കള്‍ ഞങ്ങള്‍ക്ക് ഭാവിയില്‍ പ്രചോദനമാകുമെന്നും മോദി പ്രതികരിച്ചു. 

 

ഇന്ത്യയ്ക്ക് തിരികെ ലഭിച്ച പൈതൃക സ്വത്തുക്കള്‍ക്ക്‌ രണ്ടായിരത്തിലേറെ  വര്‍ഷം പഴക്കമുണ്ട്.  വെങ്കലത്തില്‍ തീര്‍ത്ത പരമ്പരാഗത ഗണേശ വിഗ്രഹം, വിവിധ ആരാധനാ വിഗ്രഹങ്ങള്‍, വെങ്കലത്തില്‍ തീര്‍ത്ത കരകൗശല ഉത്പ്പന്നങ്ങള്‍, കളിമണ്‍ പ്രതിമകള്‍, ചോള രാജാക്കന്‍മാരുടെ കാലത്തെ കവിയായിരുന്ന മാണിക്യ വചകറിന്‍റെ വിഗ്രഹം തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. ചെന്നൈയിലെ ശിവക്ഷേത്രത്തില്‍ നിന്ന് മോഷണം പോയെന്ന്‍ കരുതുന്ന മാണിക്യവചകറിന്‍റെ വിഗ്രഹത്തിന് 1.5 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമാണ് കണക്കാക്കുന്നത്.

Trending News