Viral Video:... പൊലീസ് ഇന്‍സ്പെക്ടറുടെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍!!

കുരങ്ങന്‍മാര്‍ അന്യോന്യം പേന്‍ നോക്കുന്നതും ശരീരത്തിലെ രോമത്തിനിടയില്‍ കടന്നുകൂടിയിരിക്കുന്ന കീടങ്ങളെ പിടിക്കുന്നതും ഒരു സാധാരണ കാഴ്ചയാണ്.

Last Updated : Oct 10, 2019, 06:06 PM IST
Viral Video:... പൊലീസ് ഇന്‍സ്പെക്ടറുടെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍!!

കുരങ്ങന്‍മാര്‍ അന്യോന്യം പേന്‍ നോക്കുന്നതും ശരീരത്തിലെ രോമത്തിനിടയില്‍ കടന്നുകൂടിയിരിക്കുന്ന കീടങ്ങളെ പിടിക്കുന്നതും ഒരു സാധാരണ കാഴ്ചയാണ്.

എന്നാല്‍, മനുഷ്യരുടെ തോളില്‍ കയറിയിരുന്ന് പേന്‍ നോക്കുന്ന കുരങ്ങിനെ കണ്ടിട്ടുണ്ടോ? അതും ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ തോളില്‍ കയറിയിരുന്ന് തലയിലെ പെന്‍ നോക്കുന്ന കുരങ്ങന്‍!! അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 

സംഭവം നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനിലാണ്. അവിചാരിതമായി സ്റ്റേഷനകത്ത് കുരങ്ങനെ കണ്ടപ്പോള്‍ പെട്ടെന്ന് ഏവരും അമ്പരന്നു, തുടര്‍ന്ന് അതിന് ഓടിക്കാനായി ശ്രമം. എന്നാല്‍, കുരങ്ങാകട്ടെ, യാതൊരു കൂസലും കൂടാതെ സ്റ്റേഷനില്‍ ഓടി നടക്കുകയും വികൃതി കാട്ടുകയുമായിരുന്നു.

ആളുകള്‍ കുരങ്ങിനെ ഓടിക്കാന്‍ എത്ര ശ്രമിച്ചിട്ടും കുരങ്ങ് പിന്മാറിയില്ല, എന്നുമാത്രമല്ല, സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുകയായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടറുടെ തോളില്‍ ചാടിക്കയറി തലയിലെ പേന്‍ നോക്കാന്‍ ആരംഭിക്കുകയും ചെയ്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍ കുരങ്ങിനെ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. 

കുരങ്ങന്‍ ഏകദേശം 20 മിനിട്ടോളം ഇന്‍സ്‌പെക്ടറുടെ തോളിലിരുന്ന് പേന്‍ നോക്കുകയും, പൊലീസ് ഓഫീസര്‍ ശാന്തനായി തന്‍റെ ജോലി തുടരുകയും ചെയ്തതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

ഉത്തര്‍പ്രദേശിലെ പിലിഫിത്ത് (Pilibhit) പൊലീസ് സ്റ്റേഷനിലാണ് സംഭവം. 

വീഡിയോ കാണാം

 

 

Trending News