Parliament Monsoon Session 2022: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ജൂലൈ 18 ന് ആരംഭിക്കും

പാർലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനം ജൂലൈ 18 മുതൽ ആരംഭിക്കും.  

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 09:52 PM IST
  • പാർലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനം ജൂലൈ 18 മുതൽ ആരംഭിക്കും.
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പുറമെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഈ സമ്മേളനത്തിൽ നടക്കും
Parliament Monsoon Session 2022: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ജൂലൈ 18 ന് ആരംഭിക്കും

 New Delhi: പാർലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനം ജൂലൈ 18 മുതൽ ആരംഭിക്കും.  

പാർലമെന്‍റിന്‍റെ ഇരുസഭകളും ജൂലൈ 18 മുതൽ യോഗം ചേരുമെന്നും ഓഗസ്റ്റ് 12 ന് സമ്മേളനം അവസാനിക്കുമെന്നും  ലോക്‌സഭാ സെക്രട്ടേറിയറ്റിന്‍റെ പത്രക്കുറിപ്പ് വ്യാഴാഴ്ച അറിയിച്ചു. മൺസൂൺ സമ്മേളനം സാധാരണയായി ജൂലൈ മൂന്നാം വാരത്തിൽ ആരംഭിച്ച് സ്വാതന്ത്ര്യദിനത്തിന് മുമ്പായി അവസാനിക്കും

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ  വര്‍ഷത്തെ മണ്‍സൂണ്‍ സമ്മേളനം പ്രത്യേകതകള്‍ നിറഞ്ഞതാണ്‌.  രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പുറമെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഈ സമ്മേളനത്തിൽ നടക്കും. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതിയുടെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും.

Also Read:  ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ്  സൂചന.  ഈ വിഷയത്തില്‍  റിസര്‍വ് ബാങ്കുമായി ധനമന്ത്രാലയം ചര്‍ച്ച നടത്തി.  1970ലെ ബാങ്കി൦ഗ് കമ്പനി നിയമപ്രകാരം പൊതുമേഖല ബാങ്കുകളുടെ 51% ഓഹരികള്‍ സര്‍ക്കാരിന്‍റെ കൈവശമായിരിക്കണം.  ഈ നിയമം ഭേദഗതി ചെയ്ത് ബാങ്കിംഗ്  രംഗത്ത്  സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Also Read:  Game Changer Eknath Shinde: കോണ്‍ഗ്രസും NCPയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ശിവസേന എംഎൽഎമാരുടെ ആവശ്യം ഉദ്ധവ് അവഗണിച്ചു, ഒടുവില്‍....

ഈ സമ്മേളനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  2022 ലെ ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്‍റ്   മന്ദിരത്തില്‍ നടക്കുമെന്ന് ലോക്‌സഭാ സ്പീക്കർ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍, നിലവിലുള്ള പാര്‍ലമെന്‍റ്   മന്ദിരത്തിലെ അവസാന സമ്മേളനമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News