എംപിമാരുടെ പ്രതിഷേധം: ഗാന്ധിയന്‍ സമരമുറയില്‍ ഉപാദ്ധ്യക്ഷന്‍, തീരുമാനത്തിലുറച്ച് രാജ്യസഭ അദ്ധ്യക്ഷന്‍

കാര്‍ഷിക ബില്ല് പാസാക്കിയ രീതിയിലും, എട്ട് എംപിമാരെ പുറത്താക്കിയ നടപടിയിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചു.

Last Updated : Sep 22, 2020, 01:31 PM IST
  • താന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു
  • സസ്പെന്‍ഷന്‍ നടപടി ഇതാദ്യമായിട്ടല്ല, രാജ്യസഭ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ല എന്നും വെങ്കയ്യ നായിഡു
  • കാര്‍ഷിക ബില്ല് പാസാക്കിയ രീതിയിലും, എട്ട് എംപിമാരെ പുറത്താക്കിയ നടപടിയിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചു.
എംപിമാരുടെ പ്രതിഷേധം:  ഗാന്ധിയന്‍ സമരമുറയില്‍  ഉപാദ്ധ്യക്ഷന്‍,  തീരുമാനത്തിലുറച്ച്  രാജ്യസഭ അദ്ധ്യക്ഷന്‍

New Delhi: കാര്‍ഷിക ബില്ല് പാസാക്കിയ രീതിയിലും, എട്ട് എംപിമാരെ പുറത്താക്കിയ നടപടിയിലും പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചു.

പ്രതിപക്ഷം ഒറ്റക്കെട്ടായി സഭാ നടപടികള്‍ ബഹിഷ്കരിക്കുകയായിരുന്നു. കോണ്‍​ഗ്രസ് അം​ഗം ​ഗുലാം നബി ആസാദാണ് സഭ ബഹിഷ്കരിക്കുന്ന വിവരം  അറിയിച്ചത്. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി, ഡിഎംകെ അം​ഗങ്ങളും രംഗത്തെത്തി.  എംപിമാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്ന് ഇരു പാര്‍ട്ടികളുടെയും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, താന്‍  തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി  രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു (Venkaiah Naidu) പറഞ്ഞു. സസ്പെന്‍ഷന്‍ നടപടി ഇതാദ്യമായിട്ടല്ല എന്നും  രാജ്യസഭ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ല എന്നും   വെങ്കയ്യ നായിഡു പറഞ്ഞു.

"13 തവണ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥന നടത്തി. അത് അംഗീകരിക‌കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പുറത്താക്കപ്പെട്ട അംഗങ്ങള്‍ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുന്നു. പുറത്താക്കല്‍ നടപടി പിന്‍വലിക്കാനാകില്ല. എം പിമാര്‍ മാപ്പുപറഞ്ഞാല്‍ തീരുമാനം പിന്‍വലിക്കുന്ന കാര്യം ആലോചിക്കാം", രാജ്യസഭ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

അതേസമയം,  പാര്‍ലമെന്‍റിന്  മുന്നില്‍ പ്രതിഷേധിക്കുന്ന എംപിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍  ഹരിവംശ് സിംഗ് (Harivansh Singh) എത്തിയിരുന്നു.  എന്നാല്‍ ഉപാദ്ധ്യക്ഷന്‍റെ  'നയതന്ത്ര' ചായ എംപിമാര്‍ തിരസ്‌ക്കരിച്ചു. അദ്ദേഹം കര്‍ഷക വിരുദ്ധനാണെന്നായിരുന്നു എംപിമാര്‍  ചൂണ്ടിക്കാട്ടിയത്. 

ഉപാദ്ധ്യക്ഷന്‍റെ  സന്ദര്‍ശനം വെറും പ്രകടനം മാത്രമാണെന്നും  അതുകൊണ്ടാണ് അദ്ദേഹം ഒരു മാധ്യമപ്പടയുമായി എത്തിയതെന്നും TMC MP ഡെറിക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി.

അതേസമയം, പാര്‍ലമെന്‍റിന് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. രാത്രി മുഴുവന്‍ എംപിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.  ഗാന്ധി പ്രതിമയ്ക്കടുത്ത് രാത്രിയിലും സിപിഎം എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവര്‍ പ്രതിഷേധം തുടര്‍ന്നു. ഞങ്ങള്‍ കര്‍ഷകര്‍ക്കായി പോരാടും', 'പാര്‍ലമെന്‍റ്  വധിക്കപ്പെട്ടു' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് എംപിമാര്‍ കുത്തിയിരിപ്പ് സമരം തുടരുന്നത്. 

Also read: എംപിമാരുടെ പ്രതിഷേധത്തിന് ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ മറുപടി, ഉപവാസമിരുന്ന്​ രാജ്യസഭ ഉപാദ്ധ്യക്ഷന്‍

കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭാ ഉപാദ്ധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

Also read: Farm Bill 2020: ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരം, വി മുരളീധരന്‍

അതേസമയം ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും. അതിനിടെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിക്കുകയാണ്. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 24മുതല്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

 

Trending News