പാര്‍ട്ടിയും കുടുംബവും ഐക്യത്തിലാണെന്ന് മുലായം സിങ് യാദവ്

പാര്‍ട്ടിയും കുടുംബവും ഐക്യത്തിലാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുലായം. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും അദ്ദേഹത്തിന്‍റെ സഹോദരനുമായ ശിവപാല്‍ യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, അഖിലേഷ് യാദവ് സമ്മേളനത്തില്‍ പങ്കെടുത്തില്ല.

Last Updated : Oct 25, 2016, 06:08 PM IST
പാര്‍ട്ടിയും കുടുംബവും ഐക്യത്തിലാണെന്ന് മുലായം സിങ് യാദവ്

ലക്‌നൗ: പാര്‍ട്ടിയും കുടുംബവും ഐക്യത്തിലാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുലായം. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും അദ്ദേഹത്തിന്‍റെ സഹോദരനുമായ ശിവപാല്‍ യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, അഖിലേഷ് യാദവ് സമ്മേളനത്തില്‍ പങ്കെടുത്തില്ല.

മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്നലെ നടന്ന യോഗത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കെതിരെ പുറത്തുനിന്ന് ഗൂഢാലോചന നടക്കുന്നതായും മുലായം ആരോപിച്ചു. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പാര്‍ട്ടിയോഗം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Trending News