Kurla building collapse: കുർളയിൽ നാല് നില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി

Kurla building collapse: തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റതായും  മുംബൈ പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 11:04 AM IST
  • സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു
  • അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി
  • അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു
Kurla building collapse: കുർളയിൽ നാല് നില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി

മുംബൈ: മുംബൈയിലെ കുർളയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റതായും  മുംബൈ പോലീസ് അറിയിച്ചു. കെട്ടിടം ഉടമകൾക്കെതിരെ ഐപിസി 304(2), 308, 337, 338, 34 എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് വ്യക്തമാക്കി. 2016ൽ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്ന കെട്ടിടമാണ് തകർന്ന് വീണത്.

 സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ കുർളയിൽ നാല് നില കെട്ടിടം തകർന്നുവീണത്. നായിക് നഗർ മേഖലയിലാണ് സംഭവം.

ALSO READ: Mumnbai: മുംബൈയിൽ നാലുനില കെട്ടിടം തകർന്നു വീണു; 1 മരണം, 8 പേരെ രക്ഷപ്പെടുത്തി

തകർന്ന കെട്ടിടം ദുർബലമായിരുന്നുവെന്നും 2013 മുതൽ അറ്റകുറ്റപ്പണി നടത്താനും പിന്നീട് പൊളിക്കാനും നോട്ടീസ് നൽകിയിരുന്നതായും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അഡീഷണൽ കമ്മീഷണർ അശ്വിനി ഭിഡെ പറഞ്ഞു. തിങ്കളാഴ്ച രാത്രി മന്ത്രി ആദിത്യ താക്കറെ കുർളയിലെ അപകടസ്ഥലം സന്ദർശിച്ചു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) നോട്ടീസ് പ്രകാരം ദുർബലമായ കെട്ടിടങ്ങളിൽ നിന്ന് താമസം ഒഴിയണമെന്ന് നിർദേശിച്ചിരുന്നു. ബിഎംസി നോട്ടീസ് നൽകിയാൽ ഇത്തരം കെട്ടിടങ്ങളിൽ നിന്ന് സ്വയം ഒഴിയണം. അല്ലാത്തപക്ഷം, ദൗർഭാ​ഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്നു. ഇക്കാര്യത്തിൽ നടപടി ആവശ്യമാണെന്നും ആദിത്യ താക്കറെ പറ‍ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News