Mussoorie sinking: മസൂറിയിൽ റോഡുകളിൽ വിള്ളലുകൾ; ജോഷിമഠിന് സമാന സാഹചര്യമെന്ന് സംശയം

Mussoorie cracks on roads: ഭൗമശാസ്ത്രജ്ഞരുടെ സംഘം വ്യാഴാഴ്ച ലാൻഡൂർ മാർക്കറ്റിലെത്തി പ്രദേശത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി. ലാൻഡൂർ ഹോട്ടൽ, ജൈന ക്ഷേത്രത്തിന് സമീപമുള്ള റോഡ് തകർച്ച, കെട്ടിടങ്ങളിലെ വിള്ളലുകൾ, സൗത്ത് റോഡ്, തെഹ്‌രി ബൈപാസ് റോഡ് എന്നീ പ്രദേശങ്ങൾ പരിശോധിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 10:02 AM IST
  • ഉത്തരാഖണ്ഡിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മസൂറി
  • അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളാണ് ഭൂമി ഇടിഞ്ഞുതാഴാൻ കാരണമെന്നാണ് പ്രധാന ആരോപണം
  • മസൂറിയിൽ ഭൂമി ഇടിഞ്ഞു താഴുന്നതായി റിപ്പോർട്ട് സ്ഥിരീകരിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവച്ചേക്കും
Mussoorie sinking: മസൂറിയിൽ റോഡുകളിൽ വിള്ളലുകൾ; ജോഷിമഠിന് സമാന സാഹചര്യമെന്ന് സംശയം

ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മണ്ണിടിച്ചിലും അശാസ്ത്രീയ നിർമിതികളും കാരണം ഇടിഞ്ഞുതാഴുകയാണെന്നും നിരവധി കുടുംബങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ, മസൂറിയിലും സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നുവെന്നാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. ജോഷിമഠ് പ്രതിസന്ധിക്ക് സമാനമായി മസൂറിയിലെ നഗരത്തിലെ റോഡുകളിലും വിള്ളലുകൾ രൂപപ്പെടുന്നുണ്ട്. ഇത് ഭൂമി ഇടിഞ്ഞ് താഴുന്നതിന്റെ തെളിവുകളിലേക്ക് നയിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു സംഘം ശാസ്ത്രജ്ഞർ മസൂറി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റോഡ് പ്രതലങ്ങളിലെ വിള്ളലുകളുടെ ചിത്രങ്ങൾ പുറത്ത് വന്നതിനെ തുടർന്ന്, ഭൂഗർഭ ശാസ്ത്രജ്ഞരും ജിയോ ടെക്‌നിക്കൽ ലാൻഡ് സർവേ കമ്മിറ്റി അംഗങ്ങളും മസൂറിയിലെ ലാൻഡൂർ ബസാർ, സൗത്ത് റോഡ് പ്രദേശങ്ങൾ പരിശോധിച്ച് ഭൂമി ഇടിഞ്ഞതിനെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. സർവേ നടത്തി ജിയോ സയന്റിസ്റ്റുകളുടെ സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. ഇതിന് ശേഷം മസൂറിയിലെ പുതിയ നിർമാണപ്രവർത്തനങ്ങളെ സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ALSO READ: Jammu Kashmir: ജമ്മുകശ്മീരിൽ വീടുകളിൽ വിള്ളൽ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദ​ഗ്ധ സംഘം പരിശോധന നടത്തി

ഭൗമശാസ്ത്രജ്ഞരുടെ സംഘം വ്യാഴാഴ്ച ലാൻഡൂർ മാർക്കറ്റിലെത്തി പ്രദേശത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി. ലാൻഡൂർ ഹോട്ടൽ, ജൈന ക്ഷേത്രത്തിന് സമീപമുള്ള റോഡ് തകർച്ച, കെട്ടിടങ്ങളിലെ വിള്ളലുകൾ, സൗത്ത് റോഡ്, തെഹ്‌രി ബൈപാസ് റോഡ് എന്നീ പ്രദേശങ്ങൾ പരിശോധിച്ചു. ഉത്തരാഖണ്ഡിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മസൂറി. അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളാണ് ഭൂമി ഇടിഞ്ഞുതാഴാൻ കാരണമെന്നാണ് പ്രധാന ആരോപണം. മസൂറിയിൽ ഭൂമി ഇടിഞ്ഞു താഴുന്നതായി റിപ്പോർട്ട് സ്ഥിരീകരിച്ചാൽ നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാനും ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് താത്കാലിക വാസസ്ഥലങ്ങൾ നൽകാനും സാധ്യതയുണ്ട്.

ജോഷിമഠിൽ റോഡുകളിലും കെട്ടിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന്, പ്രദേശത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നഗരത്തിന്റെ നിലം നിരവധി ഇഞ്ച് താഴ്ന്നതിനെത്തുടർന്ന് എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവച്ചു. പ്രദേശത്തെ കുടുംബങ്ങളെ വീടുകളിൽ നിന്ന് മാറ്റി. നിലവിൽ ജോഷിമഠിലെ സ്ഥിതി​ഗതികൾ അധികൃതർ നിരീക്ഷിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News