Haryana Politics Latest Update: നയാബ് സൈനി ഹരിയാന മുഖ്യമന്ത്രി, വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ

Haryana Politics Latest Update:  ഹരിയാനയുടെ  പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ നയാബ് സിംഗ് സൈനിയെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.   

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 02:57 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന നാടകീയമായ സംഭവവികാസങ്ങളിൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മന്ത്രിസഭയും ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് രാജി സമർപ്പിച്ചു.
Haryana Politics Latest Update: നയാബ് സൈനി ഹരിയാന മുഖ്യമന്ത്രി, വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ

Haryana Politics Latest Update: ഹരിയാനയില്‍ നടന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തി ബിജെപി നേതൃത്വം. സംസ്ഥാനത്തിന്‍റെ  പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ നയാബ് സിംഗ് സൈനിയെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 

Also Read: Manohar Lal khattar Resigns: രാഷ്ട്രീയ പ്രതിസന്ധി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു 
 
കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന നാടകീയമായ സംഭവവികാസങ്ങളിൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മന്ത്രിസഭയും ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് രാജി സമർപ്പിച്ചു. 

Also Read:  Yusuf Pathan Political Entry: യൂസഫ്‌ പത്താന്‍ TMC സ്ഥാനാര്‍ഥി, അധീര്‍ രഞ്ജന്‍ ചൗധരി കട്ടക്കലിപ്പില്‍!! 

നിലവില്‍ 41 ബിജെപി എംഎൽഎമാരുടെ സാന്നിധ്യത്തിൽ ബിജെപിയുടെ നിർണായക നിയമസഭാ യോഗം നടക്കുകയാണ്. തരുൺ ചുഗ്, കേന്ദ്രമന്ത്രി അർജുൻ മുണ്ട, പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള ബിപ്ലബ് കുമാർ ദേബ് തുടങ്ങിയ പ്രമുഖരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന അഞ്ച് സ്വതന്ത്ര എംഎൽഎമാരുമായും എച്ച്എൽപിയുടെ ഗോപാൽ കാണ്ഡയുമായും ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ബിജെപിക്ക് 41 എംഎൽഎമാരുണ്ട്, ഭൂരിപക്ഷത്തിന് 5 എംഎൽഎമാർ കൂടി വേണം. ഹരിയാനയിൽ കോൺഗ്രസിന് 30, ജെജെപിക്ക് 10, ഹരിയാന ലോക്കിത് പാർട്ടി 1, ഇന്ത്യൻ നാഷണൽ ലോക്ദള്‍  1 എന്നിങ്ങനെയാണ് അംഗ സംഖ്യ. ഇത് കൂടാതെ 6 സ്വതന്ത്ര എംഎൽഎമാരും ഉണ്ട്. ജെജെപി  ഇടഞ്ഞതോടെ സ്വതന്ത്രന്‍മാരുടെ പിന്തുണ ഉറപ്പാക്കുകയാണ് ബിജെപി. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News